ഡ്രീം ഫോക്‌സ് സര്‍വീസസ് ഐപിഒയ്ക്ക്

Posted on: August 23, 2022

കൊച്ചി : ഡ്രീംഫോക്‌സ് സര്‍വീസസ് ലിമിറ്റഡിന്റെ കന്നി പബ്‌ളിക് ഇഷ്യു ഓഗസ്റ്റ് 24-ന് ആരംഭിക്കും. രണ്ടു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 308-326 രൂപയാണ്. കുറഞ്ഞത് 46 ഓഹരികള്‍ക്ക് അപേക്ഷ നല്‍കണം. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളില്‍ അപേക്ഷിക്കാം. ഇഷ്യു 26-ന് അവസാനിക്കും.

എന്‍എസ്ഇയിലും ബിഎസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്യും. ഇക്വിറസ് കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡും മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡുമാണ് ലീഡ് മാനേജര്‍മാര്‍.