ഡ്രീംഫോക്‌സ് സര്‍വീസസ് ഐപിഒയ്ക്ക് സെബിയുടെ അനുമതി

Posted on: May 20, 2022

കൊച്ചി :  എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്‌ഫോമായ ഡ്രീംഫോക്‌സ് സര്‍വീസസ് ലിമിറ്റഡിന്റെ നിര്‍ദ്ദിഷ്ട പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ അംഗീകാരം ലഭിച്ചു. നിലവിലുള്ള ഓഹരി ഉടമകളുടെ ഓഫര്‍ ഫോര്‍ സെയിലിലൂടെ രണ്ട് രൂപ മുഖവിലയുള്ള 21,814,200 ഇക്വിറ്റി ഓഹരികള്‍ ഐപിഒയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ലോഞ്ച്, എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍, സ്പാ, ബാഗേജ് ട്രാന്‍സ്ഫര്‍ സര്‍വീസ്, ട്രാസിന്‍സിറ്റ് ഹോട്ടല്‍ തുടങ്ങി വിമാനയാത്രക്കാര്‍ക്ക് ആവശ്യമായ വിവിധ സൗകര്യള്‍ ഒരുക്കുന്ന കമ്പനി വിസ, മാസ്റ്റര്‍കാര്‍ഡ്, ഡൈനേര്‍സ്/ഡിസ്‌കവര്‍, റൂപേ തുടങ്ങി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രമുഖ കാര്‍ഡുകളിലേക്കും സേവനം ലഭ്യമാക്കുന്നുണ്ട്.

കമ്പനിയുടെ ടെക്‌നോളജി പ്ലാറ്റ്‌ഫോം യാത്രക്കാര്‍ക്ക്, ബാങ്ക് ലഭ്യമാക്കിയിരിക്കുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെ എയര്‍പോര്‍ട്ട്, റെയില്‍വെ ലോഞ്ചുകള്‍ ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കുന്നുണ്ട്.
ഇക്യൂറിയസ് ക്യാപിറ്റല്‍, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.