വി-ഗാര്‍ഡ് വരുമാനത്തില്‍ 38 ശതമാനം വര്‍ധന

Posted on: July 31, 2021

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021 -22 സാമ്പത്തിക വര്‍ഷം ഒന്നാം ക്വാര്‍ട്ടര്‍ വരുമാനത്തില്‍ 38 ശതമാനം വര്‍ധനവ് നേടി. ജൂണ്‍ 30 ന് അവസാനിച്ച കണക്കുകള്‍ പ്രകാരം 565.2 കോടിയാണ് മൊത്ത അറ്റവരുമാനം. മുന്‍ വര്‍ഷം ഇത് 408 കോടി രൂപയായിരുന്നു.

25.5 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 3.6 കോടി രൂപയെ അപേക്ഷിച്ച് 602 % ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ ക്വാര്‍ട്ടറിലെ അപേക്ഷിച്ച് മൊത്ത വരുമാനത്തില്‍ (ഗ്രോസ്സ് മാര്‍ജിന്‍ ) 3.8 % വളര്‍ച്ച കൈവരിച്ചു. ഇലക്ട്രിക്കല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ വിഭാഗങ്ങള്‍ ഈ ക്വാര്‍ട്ടറില്‍ കരുത്തുറ്റ വളര്‍ച്ച രേഖപ്പെടുത്തി.

 

TAGS: V - Guard |