വി-ഗാര്‍ഡിന് 835 കോടി രൂപ വരുമാനം

Posted on: February 4, 2021

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മുന്നാം ക്വാര്‍ട്ടറില്‍ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡിന്റെവരുമാനം 835 കോടി രൂപയായി ഉയര്‍ന്നു.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 632 കോടിയായിരുന്ന വരുമാനം 32 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വര്‍ധനയോടെ 78.25 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 44.24 കോടി രൂപയായിരുന്നു.

TAGS: V - Guard |