യുടിഐ ഇക്വിറ്റി ഫണ്ട് നിക്ഷേപം 14,800 കോടി രൂപയായി

Posted on: January 9, 2021

കൊച്ചി : ഓപണ്‍ എന്‍ഡഡ് പദ്ധതിയായ യുടിഐ ഇക്വിറ്റി ഫണ്ടിന്റെ നിക്ഷേപം 14,800 കോടി രൂപ കടന്നതായി 2020 ഡിസംബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലാര്‍ജ് കാപ്, മിഡ് കാപ്, സ്മോള്‍ കാപ് മേഖലകളിലായി നിക്ഷേപം നടത്തുന്ന ഓപണ്‍ എന്‍ഡഡ് പദ്ധതിയാണിത്.

ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ ആന്റ് ടി ഇന്‍ഫോടെക്, കോട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ആസ്ട്രല്‍ പോളി ടെക്നിക്, ടിസിഎസ്, ഇന്‍ഫോ എഡ്ജ്, അവന്യൂ സൂപര്‍ മാര്‍ട്ട്സ് എന്നിവയാണ് പദ്ധതിയുടെ നിക്ഷേപമുള്ള പ്രധാന ഓഹരികള്‍.

ദീര്‍ഘകാല ലക്ഷ്യങ്ങളോടെ അഞ്ചു മുതല്‍ ഏഴു വരെ വര്‍ഷ കാലത്തേക്കു നിക്ഷേപിക്കുന്നവര്‍ക്ക് മികച്ചൊരു പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്. ഗുണമേന്‍മ, വളര്‍ച്ച, മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നിക്ഷേപത്തിനുള്ള ഓഹരികള്‍ തെരഞ്ഞെടുക്കുന്നത്.

TAGS: UTI Equity Fund |