മഹീന്ദ്ര ഫിനാന്‍സ് അറ്റാദായം 353 കോടി രൂപയിലെത്തി

Posted on: November 3, 2020

കൊച്ചി : സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ മഹീന്ദ്ര ഫിനാന്‍സ് ലിമിറ്റഡിന്റെ സഞ്ചിത അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 34 ശതമാനം വര്‍ധനയോടെ 353 കോടി രൂപയിലെത്തി. മുന്‍വര്‍ഷം അറ്റാദായം 264 കോടി രൂപയായിരുന്നു. മഹീന്ദ്ര ഫിനാന്‍സിന്റെ മാത്രം അറ്റാദായം 21 ശതമാനം വര്‍ധനയോടെ 304 കോടി രൂപയിലും വരുമാനം 4 ശതമാനം വര്‍ധനയോടെ 2650 കോടി രൂപയിലുമെത്തി.
ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം 5 ശതമാനം വര്‍ധനയോടെ 2936 കോടി രൂപയില്‍നിന്ന് 3071 കോടി രൂപയിലേക്ക് ഉയര്‍ന്നു.

ഗ്രാമീണ, അര്‍ധനഗരങ്ങളില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വകയിരുത്തല്‍ കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് 282 കോടി രൂപയിലേക്ക് ഉയര്‍ന്നു. എങ്കിലും നെറ്റ് എന്‍പിഎ സെപ്റ്റംബരില്‍ 4.7 ശതമാനമാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് 6.4 ശതമാനമായിരുന്നു.

കമ്പനിയുടെ മൂലധന പര്യാപ്തത അനുപാദം 25.1 ശതമാനമാണ്. മഹീന്ദ്ര ഫിനാന്‍സ് മാത്രമായി മാനേജ് ചെയ്യുന്ന ആസ്തി 6.9 ശതമാനം വര്‍ധനയോടെ 81,682 കോടി രൂപയിലെത്തി. വര്‍ധന 12 ശതമാനം. കമ്പനിക്ക് 6.9 ദശലക്ഷം ഇടപാടുകാരാണുള്ളത്.