വി-ഗാര്‍ഡിന് 188.25 കോടി അറ്റാദായം

Posted on: June 3, 2020

കൊച്ചി : വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 2019-20 സാമ്പത്തിക വര്‍ഷം 12 ശതമാനം വര്‍ധിച്ച് 188.25 കോടി രൂപയിലെത്തി. 2018-19 ല്‍ ഇത് 168.04 കോടി രൂപയായിരുന്നു. വരുമാനം 3.5 ശതമാനം കുറഞ്ഞ് 2,502.94 രൂപയായി.

2020 ജനുവരി – മാര്‍ച്ച് പാദത്തില്‍ അറ്റാദായത്തില്‍ 47.45 ശതമാനം ഇടിവുണ്ടായി. 32.23 കോടി രൂപയാണ് ഇക്കാലയളവിലെ അറ്റാദായം.

2019- 20 വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നെന്ന് വി-ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. സമ്പദ് വ്യവസ്ഥയില്‍ ആദ്യ ഒന്‍പത് മാസം തന്നെ പ്രതിസന്ധിയായിരുന്നു. ഇതിനൊപ്പമാണ് അവസാന പാദത്തില്‍ കോവിഡ് ലോക്ഡൗണ്‍ കൂടി വന്നത്. കോവിഡ് പ്രത്യാഘാതം ഏതാനും മാസം കൂടി നിലനില്‍ക്കുമെന്നും അദ്ദേഹം വിലയിരുത്തി.

TAGS: V - Guard |