വി-ഗാര്‍ഡിന്റെ ലാഭം 44 കോടി രൂപ

Posted on: February 1, 2020

കൊച്ചി : കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍, ഇലക് ട്രോണിക്‌സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് 2019 ഡിസംബറില്‍ അവസാനിച്ച മൂന്നുമാസ കാലയളവില്‍ 29.7 ശതമാനം ലാഭവര്‍ധന. ഇക്കാലയളവില്‍ അറ്റാദായം 44.24 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ ഇത് 31.10 കോടി രൂപയായിരുന്നു.

പ്രവര്‍ത്തന വരുമാനം 601.31 കോടിയില്‍ നിന്ന് 5.08 ശതമാനം വര്‍ധിച്ച് 631.89 കോടി രൂപയായി. കാര്യക്ഷമമായ ചെലവു നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവന്നതാണ് ലാഭം കൂടാന്‍ സഹായിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

TAGS: V - Guard |