ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് 8,088 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം

Posted on: May 24, 2019

കൊച്ചി :  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 8,088 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കി. മുന്‍ വര്‍ഷത്തെ 6,656 കോടി രൂപയെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. 3,301 കോടി രൂപയുടെ അറ്റാദായവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് കൈവരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 3,606 കോടി രൂപയെ അപേക്ഷിച്ച് എട്ടു ശതമാനം കുറവാണിത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ക്വാർട്ടറിൽ ഇന്‍ഫ്രാ ഗ്രൂപ്പ് കമ്പനിക്കായി 1,274 കോടി രൂപയുടെ വകയിരുത്തല്‍ നടത്തിയ ശേഷം 360 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് കൈവരിച്ചിട്ടുള്ളത്. സേവിംഗ്‌സ്, കറന്റ് ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ 26 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചിട്ടുള്ളത്.

ബാങ്കിംഗ് വിപണിയില്‍ പുതിയ അവസരങ്ങളാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് സാമ്പത്തിക ഫലങ്ങളെക്കുറിച്ചു പ്രതികരിക്കവെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ റൊമേഷ് സോബ്തി പറഞ്ഞു. ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

TAGS: Indusind Bank |