എൻ എസ് ഇ ഓഹരികൾ ലിസ്റ്റിംഗ് : നടപടികൾ പുരോഗമിക്കുന്നു

Posted on: August 25, 2016

National-Stock-Exchange-bui

കൊച്ചി : നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരികൾ ലിസ്റ്റു ചെയ്യാനുള്ള നടപടികളിൽ പുരോഗമിക്കുന്നു. എൻ എസ് ഇ ബോർഡ് യോഗം സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ജെ. എം. ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷണൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി ലിമിറ്റഡ്, മോർ്ഗൻ സ്റ്റാൻലി ഇന്ത്യാ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെ ജോയിന്റ് ഗ്ലോബൽ കോർഡിനേറ്റർമാരെ നിയോഗിക്കാൻ തീരുമാനിച്ചു.

നടപ്പു സാമ്പത്തിക വർഷത്തേക്കായി പ്രൈസ് വാട്ടർഹൗസിനെ നിലവിലുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റർമാർക്കൊപ്പം സംയുക്ത സ്റ്റാറ്റിയൂട്ടറി ഓഡിറ്റർമാരായി നിയമിക്കാനും ബോർഡ് അനുമതി നൽകി. 2017-21 വർഷങ്ങളിലെ ഏക സ്റ്റാറ്റിയൂട്ടറി ഓഡിറ്റർമാരായും ഇവരെ നിയമിക്കും. ഓഹരി ഉടമകളുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും തീരുമാനങ്ങൾ.