അശോക് ചൗള എൻഎസ്ഇ ചെയർമാൻ

Posted on: May 14, 2016

Ashok-Chawla-IAS-ret-Big

മുംബൈ : നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചെയർമാനായി അശോക് ചൗളയെ സെബി നിയമിച്ചു. 2019 മാർച്ച് 27 വരെയാണ് കാലാവധി.

നേരത്തെ കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചെയർമാനായിരുന്നു. 1973 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശോക് ചൗള കേന്ദ്ര ധനകാര്യ സെക്രട്ടറി, വ്യോമയാന സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.