ഐഡിഎഫ്‌സി ബാങ്ക് ഓഹരികൾ നവംബർ 6 ലിസ്റ്റ് ചെയ്‌തേക്കും

Posted on: September 23, 2015

IDFC-Logo-big

മുംബൈ : ഐഡിഎഫ്‌സി ബാങ്ക് ഓഹരികൾ നവംബർ 6 ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്‌തേക്കും. ഐഡിഎഫ്‌സി ഓഹരിയുടമകൾക്ക് ഒക്‌ടോബർ 9 ന് ഐഡിഎഫ്‌സി ബാങ്ക് ഓഹരികൾ അലോട്ട്‌ചെയ്യും.

ഐഡിഎഫ്‌സിയുടെ ഒരു ഓഹരി കൈവശമുള്ളവർക്ക് ഐഡിഎഫ്‌സി ബാങ്കിന്റെ ഒരു ഓഹരി എന്ന നിരക്കിലാണ് വിഭജനം. നവംബർ 6 ന് നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്തശേഷമേ ഐഡിഎഫ്‌സി ബാങ്ക് ഓഹരികളുടെ ട്രേഡിംഗ് ആരംഭിക്കുകയുള്ളു.