ഹോണര്‍ ചോയ്‌സ് വാച്ചുകള്‍ വിപണിയില്‍

Posted on: March 7, 2024

കൊച്ചി : രൂപകല്പ്പനയിലും ഗുണമേന്മയിലും മികവുകളുമായി ഹോണര്‍ ചോയ്‌സ് വാച്ചുകള്‍ വിപണിയിലേക്ക്. എക്‌സ്‌പ്ലോര്‍ ഹോണര്‍ വെബ്‌സൈറ്റിലും ആമസോണിലും പ്രധാന ഓഫ്‌ലൈന്‍ സ്റ്റോറുകളിലും വാച്ചുകള്‍ ലഭിക്കും.

കറുപ്പ്, മായ ഹോണര്‍ ചോയ്‌സ് വാച്ചിന് 6,499 രൂപയാണ് വില. പ്രഥമവില്പ്പന വിലയില്‍ 500 രൂപയുടെ ഇളവുണ്ട്. 1.95 ഇഞ്ച് അമൊലെഡ് അള്‍ട്രാതിന്‍ ഡിസ്‌പ്ലേയാണ് വാച്ചിന്റേത്. ജിഎന്‍എസ്എസ് മള്‍ട്ടി സിസ്റ്റം ഉപയോഗിച്ചാണ് നിര്‍മിച്ചത്.

എസ്എസ് ബ്ലൂടൂത്ത് കോളിംഗ്, ഒറ്റച്ചാര്‍ജില്‍ 12 ദിവസത്തെ ബാറ്ററി ആയുസ്, നീന്തുമ്പോഴും വെള്ളം കടക്കാതിരിക്കാന്‍ 5 എടിഎം ജലപതിരോധം തുടങ്ങിയവ സവിശേഷതകളാണ്. ആരോഗ്യനില പരിശോധിക്കാന്‍ വാച്ചില്‍ ഹോണര്‍ ഹെല്‍ത്ത് ആപ്പുണ്ട്. ഔട്ട്‌ഡോര്‍, ഫിറ്റ്‌നെസ് പ്രവര്‍ത്തനങ്ങളെല്ലാം പരിശോധിക്കാന്‍ ഇതുവഴി സാധിക്കും. വെളുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.