എച്ച്പി ഓഫീസ്‌ജെറ്റ് പ്രോ പ്രിന്ററുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു

Posted on: March 1, 2024

കൊച്ചി – ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളു(എസ്എംബി)ടെ പ്രിന്റിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു രൂപകല്‍പ്പന ചെയ്ത ഓഫീസ്‌ജെറ്റ് പ്രോ പ്രിന്ററുകളുടെ പുതിയ ശ്രേണി എച്ച്പി അവതരിപ്പിച്ചു. നൂതന ശ്രേണിയിലെ പ്രിന്റിംഗ് സംവിധാനങ്ങള്‍ ഏറ്റവും ആധുനികവും വിശ്വസനീയവും സൗകര്യപ്രദവും സുസ്ഥിരവുമാണ്. വീട്ടിലോ ഓഫീസിലോ ക്രിയേറ്റീവ് സ്റ്റുഡിയോയിലോ – ജോലി എവിടെയായിരുന്നാലും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ബിസിനസുകളെ ശാക്തീകരിക്കാന്‍ അവ ലക്ഷ്യമിടുന്നു.

നവീകരിച്ച ഓഫീസ്‌ജെറ്റ് പ്രോ സീരീസ്, ഇന്നത്തെ അതിവേഗ ചുറ്റുപാടില്‍ മുന്നേറാന്‍ ബിസിനസുകള്‍ക്ക് നിര്‍ണായകവും വൈവിധ്യവുമായ സവിശേഷതകളാല്‍ സജ്ജമാക്കിയതാണ്. ഈ സമഗ്ര പോര്‍ട്ട്ഫോളിയോയില്‍ വ്യവസായത്തിലെ ആദ്യ വൈഡ്-ഫോര്‍മാറ്റ് ബിസിനസ് ഇങ്ക്ജെറ്റ് പ്രിന്ററുകളുടെ നൂതന ശ്രേണി ഉള്‍പ്പെടുന്നു. പി3 കളര്‍ പിന്തുണയുമുണ്ട്. ഇത് പ്രിന്റിംഗിനും സ്‌കാനിംഗിനുമായി എ3 വരെ വിവിധ വലുപ്പങ്ങളില്‍ വ്യക്തവും കൃത്യവുമായ വര്‍ണ്ണ വിന്യാസം ഉറപ്പാക്കുന്നു. വലിയ ടച്ച് സ്‌ക്രീനുകളും ആധുനിക ഇന്റര്‍ഫേസും ഉള്ള ഉപഭോക്തൃ അനുഭവത്തിനും സീരീസ് മുന്‍ഗണന നല്‍കുന്നു. ഇത് ബിസിനസുകളെ എളുപ്പത്തില്‍ മുന്നോട്ടു നയിക്കാന്‍ സഹായിക്കുന്നു.

സുസ്ഥിരതയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങളോടുള്ള എച്ച്പിയുടെ പ്രതിബദ്ധതയുമായി യോജിപ്പിച്ച് 45% വരെ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കും ഉപയോഗത്തില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ പ്രൊഫഷണല്‍ നിലവാരമുള്ള പ്രിന്റിംഗ്, വിശ്വസനീയ സുരക്ഷിതത്വം, കൂടുതല്‍ സുസ്ഥിരമായ ഭാവിക്കായി മെച്ചപ്പെടുത്തിയ പുനരുപയോഗം എന്നിവ ഉറപ്പാക്കാന്‍ ഉപഭോക്തൃ പ്രിന്റിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്ന എച്ച്പി 938/925 ഒറിജിനല്‍ ഇങ്ക് കാട്രിഡ്ജും അവതരിപ്പിക്കുന്നു.

‘വര്‍ധിക്കുന്ന ഡിജിറ്റലൈസേഷനും മിശ്രിത തൊഴിലാളികളും മൂലം ഇന്ത്യയിലെ എസ്എംബി പരിപ്രേക്ഷ്യം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെ’ന്ന് എച്ച്പി ഇന്ത്യ പ്രിന്റിംഗ് സിസ്റ്റംസ് സീനിയര്‍ ഡയറക്ടര്‍ സുനീഷ് രാഘവന്‍ പറഞ്ഞു. ‘തനത് വെല്ലുവിളികളെ തരണം ചെയ്യുന്നതിനും പുതുമകള്‍ കണ്ടെത്തുന്നതിനും ചെറുകിട, ഇടത്തരം കമ്പനികളെ പിന്തുണക്കാന്‍ എച്ച്പി പ്രതിജ്ഞാബദ്ധമാണ്. ഓഫീസ്ജെറ്റ് പ്രോ സീരീസ് എ3 പ്രിന്റിംഗ് ശേഷി, വലിയ ടച്ച് സ്‌ക്രീനുകള്‍, സംയോജിത സുരക്ഷ, കണക്റ്റിവിറ്റി എന്നിവ പോലുള്ള മേന്മകള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ എസ്എംബികളുടെ വ്യത്യസ്തമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പര്യാപ്തമായ വിധത്തിലാണ് സീരീസിന്റെ രൂപകല്‍പ്പന. ഓരോ എസ്എംബിക്കും തൊഴിലാളിക്കും യോജ്യമായ പ്രിന്റര്‍ പരിഹാരം കണ്ടെത്താന്‍ പ്രിന്റര്‍ സീരീസ് അവസരമൊരുക്കുന്നു. ഹോം ഓഫീസുകള്‍ മുതല്‍ വലിയ ക്രമീകരണങ്ങള്‍ വരെ ഏത് തൊഴില്‍ അന്തരീക്ഷത്തിലും ഉല്‍പ്പാദനക്ഷമതയും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സീരീസ്.’

ക്ലൗഡ് സൊലൂഷനുകള്‍, എച്ച്പി സ്മാര്‍ട്ട്ആപ്പ്, എച്ച്പി വുള്‍ഫ് സെക്യൂരിറ്റി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഓഫീസ്ജെറ്റ് പ്രോ സീരീസ് പ്രിന്റിംഗിനെ പുനര്‍നിര്‍വചിക്കുന്നു. ഇതിനെ സെല്‍ഫ് ഹീലിംഗ് ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ ഉപയോഗിച്ച് പരിപൂര്‍ണ്ണമാക്കുന്നു.

എച്ച്പി ഓഫീസ്ജെറ്റ് പ്രോ 9720, 9730 വൈഡ് ഫോര്‍മാറ്റ് ഓള്‍-ഇന്‍-വണ്‍ സീരീസ്

പ്ലാനര്‍മാര്‍, ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്കായി രൂപകല്പന ചെയ്തതും കൃത്യതയോടെയും കാര്യക്ഷമതയോടെയും ഫലപ്രദമായി പ്രോജക്റ്റുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുമാണ്.

പി3 കളര്‍ ഫീച്ചര്‍ ചെയ്യുന്ന ട്രൂ-ടു-സ്‌ക്രീന്‍ പ്രിന്റിംഗ്, എസ്ആര്‍ജിബിയേക്കാള്‍ 25% വൈവിധ്യമാര്‍ന്ന കളര്‍ ശ്രേണി നല്‍കുന്നു. എ3 (2) വരെയുള്ള പ്രിന്റുകളും സ്‌കാനുകളും, വിവിധ പ്രോജക്റ്റ് ആവശ്യകതകളുമായി അനുയോജ്യത ഉറപ്പാക്കുന്നു. വലിയ ടച്ച് സ്‌ക്രീനുകള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഉപഭോക്തൃ അനുഭവം തടസ്സമില്ലാത്ത വര്‍ക്ക്ഫ്‌ലോയ്ക്കായി ലോ-ഓണ്‍-പേപ്പര്‍ സെന്‍സര്‍ ഫീച്ചര്‍ ചെയ്യുന്നു. 22 പിപിഎം വരെയും 500-പേജ് ഇന്‍പുട്ട് ട്രേ (1) വരെയും ശ്രദ്ധേയ പ്രിന്റ് വേഗത. സെല്‍ഫ്-ഹീലിംഗ് ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. തടസ്സമില്ലാത്ത സഹകരണത്തിനും സെന്‍സിറ്റീവ് പ്രോജക്റ്റ് ഡാറ്റ സുരക്ഷിതമാക്കുന്നതിനും എച്ച്പി വുള്‍ഫ് പ്രോ സെക്യൂരിറ്റി നിര്‍ണായകമാണ്.

മള്‍ട്ടി-സൈസ് ഫയലുകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള എച്ച്പി സ്മാര്‍ട്ട് ക്ലിക്ക്, എ4 – എ3 പ്രിന്റിംഗിനും സ്‌കാനിംഗ് അനുയോജ്യതയ്ക്കുമുള്ള ഓട്ടോമാറ്റിക് ഡോക്യുമെന്റ് ഫീഡര്‍ എന്നിവ പോലുളള സമയം ലാഭിക്കുന്ന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നു. പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണയ്ക്കുന്ന 30% റീസൈക്കിള്‍ഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തത് (3). എച്ച്പി ഓഫീസ്ജെറ്റ് പ്രോ 9130 ഓള്‍-ഇന്‍-വണ്‍ സീരീസ്.

കോര്‍പ്പറേറ്റ് ബിസിനസുകള്‍, ബ്രാഞ്ച് ഓഫീസുകള്‍, ഹൈബ്രിഡ് വര്‍ക്ക്‌ഫോഴ്സ് എന്നിവയ്ക്കായി ശക്തമായ ഉല്‍പ്പാദനക്ഷമതാ സംവിധാനം ഉപയോഗിച്ച് ശാക്തീകരിക്കുന്നു. ഓട്ടോമാറ്റിക് ഡോക്യുമെന്റ് ഫീഡര്‍, ഇരട്ട-വശങ്ങളുള്ള പ്രിന്റിംഗ്, സ്‌കാനിംഗ് ശേഷി എന്നിവ സജ്ജം. ഉയര്‍ന്ന അളവിലുള്ള ആവശ്യങ്ങള്‍ക്കായി 500 പേജുള്ള ഇന്‍പുട്ട് ട്രേ സഹിതം 25പിപിഎം വരെ വേഗത്തിലുള്ള പ്രിന്റിംഗ്. സെല്‍ഫ്-ഹീലിംഗ് ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, എച്ച്പി വുള്‍ഫ് പ്രോ സെക്യൂരിറ്റി എന്നിവ ഉപയോഗിച്ച് കണക്റ്റിവിറ്റിയും സുരക്ഷയും ഉറപ്പാക്കുന്നു. 40% റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ഉപയോഗത്തിലൂടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നു, പരിസ്ഥിതി സൗഹൃദ സേവനത്തില്‍ പ്രതിബദ്ധത.

എച്ച്പി ഓഫീസ്ജെറ്റ് പ്രോ 8120 ഓള്‍-ഇന്‍-വണ്‍ സീരീസ്

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഫ്‌ലെക്‌സിബിലിറ്റിയും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് കൂടുതല്‍ കാര്യപ്രാപ്തി നല്‍കുന്നു. 225 പേജുള്ള ഇന്‍പുട്ട് ട്രേ, ഓട്ടോമാറ്റിക് ഡോക്യുമെന്റ് ഫീഡര്‍, ഇരട്ട-വശങ്ങളുള്ള പ്രിന്റിംഗ് എന്നിവ പോലുള്ള അധിക ഫീച്ചറുകള്‍ക്കു പുറമെ 20 പിപിഎം വരെ വേഗത്തില്‍ പ്രിന്റിംഗ്. ഹൈബ്രിഡ് തൊഴിലാളികള്‍ക്കിടയില്‍ തടസ്സമില്ലാത്ത സഹകരണത്തിനായി സ്റ്റോറേജ് ക്ലൗഡുകളിലേക്ക് ആയാസരഹിതമായ ഡോക്യുമെന്റ് പങ്കിടല്‍. നിശബ്ദ മോഡ് ഫീച്ചര്‍ ഉപയോഗിച്ച് കേന്ദ്രീകൃത തൊഴില്‍.