സിയറ്റ് മോട്ടോര്‍ സൈക്കിളുകള്‍ക്കായുള്ള സ്പോര്‍ട്രാഡ്, ക്രോസ്റാഡ് എന്നീ രണ്ടു വേരിയന്റ് സ്റ്റീല്‍ റാഡ് ടയറുകള്‍ പുറത്തിറക്കി

Posted on: January 23, 2024

കൊച്ചി : ടയര്‍ നിര്‍മാതാക്കളായ സിയറ്റ് ഇരുചക്ര വാഹന രംഗത്തെ പ്രകടനത്തെ പുതിയ തലത്തിലേക്ക് എത്തിക്കും വിധം സ്പോര്‍ട്രാഡ്, ക്രോസ്റാഡ് എന്നീ പുതിയ സ്റ്റീല്‍ റേഡിയല്‍ ടയര്‍ ശ്രേണി അവതരിപ്പിച്ചു. ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ സൈക്കിളുകളുടെ പൂര്‍ണ ശേഷി പ്രയോജനപ്പെടുത്തും വിധം പ്രത്യേകമായി രൂപകല്‍പന ചെയ്തവയാണ് ഈ പ്രീമിയം സ്റ്റീല്‍ റേഡിയല്‍ ടയര്‍ ശ്രേണി. ഉയര്‍ന്ന വേഗത്തിനും കോര്‍ണറിങിനുമായി രൂപകല്‍പന ചെയ്തവയാണ് സ്പോര്‍ട്രാഡ് ശ്രേണി. വിവിധ ഭൂപ്രകൃതികളില്‍ ഉയര്‍ന്ന ഗ്രിപ്പ് നല്‍കുന്നതാണ് ക്രോസ്റാഡ്.ഉയര്‍ന്ന വേഗത്തില്‍ മികച്ച രീതിയിലെ കൈകാര്യം ചെയ്യല്‍ സാധ്യമാക്കുന്ന സ്റ്റീല്‍ ബെല്‍റ്റഡ് റേഡിയല്‍ നിര്‍മിതിയാണ് സ്റ്റീല്‍ റാഡ് ടയറുകളുടെ സവിശേഷത.

യമഹ എഫ്ഇസഡ്, സുസുക്കി ജിക്സര്‍ തുടങ്ങിയ സീരീസ് മോട്ടോര്‍സൈക്കിളുകളുമായി കിടപിടിക്കുന്നതാണ് ക്രോസ്റാഡ് സീരീസ്. ടയറുകളുടെ സെറ്റിന്റെ വില 4,300 രൂപയാണ്.

കെറ്റിഎം ആര്‍സി 390, ഡ്യൂക് 390, ബജാജ് ഡോമിനര്‍ 400, ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 തുടങ്ങിയ ഉയര്‍ന്ന പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളുമായി കിടപിടിക്കുന്നതാണ് സ്പോര്‍ട്രാഡ് സീരീസ്. ടയറുകളുടെ സെറ്റിന് 12,500 രൂപയാണ് വില.

മെച്ചപ്പെടുത്തിയ രീതിയിലെ കോര്‍ണറിങ് സ്റ്റബിലിറ്റി പ്രദാനം ചെയ്യുന്ന രീതിയില്‍ തുല്യ അകലത്തിലുള്ള മിഡ്ക്രൗണ്‍ ഗ്രൂവുകള്‍ ഉള്ളതാണ് സ്പോര്‍ട്രാഡ് ശ്രേണി. മികച്ച സ്റ്റിഫ്നസ് ബാലന്‍സിനായി സിലിക്ക ചേര്‍ത്ത മിശ്രിതവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രതീക്ഷകളെ മറികടക്കുന്ന സ്പോര്‍ട്ടി പ്രകടനമാവും ഈ ടയറുകള്‍ ലഭ്യമാക്കുക. വളരെ കഠിനമായ വളവുകളില്‍ മികച്ച പ്രകടനത്തിനുതകുന്ന ഗ്രൂവ് രൂപകല്‍നയും ഇതിനുണ്ട്. 270 കിലോമീറ്റര്‍ വരെ വേഗത്തില്‍ സ്റ്റബിലിറ്റി ലഭിക്കുന്നതിനുള്ള പരമാവധി സ്ലിക്ക് ഏരിയയും മറ്റൊരു സവിശേഷതയാണ്. ഇവയെല്ലാം വഴി അതുല്യമായ റൈഡിങ് അനുഭവമായിരിക്കും സ്പോര്‍ട്രാഡ് ശ്രേണി ലഭ്യമാക്കുക.

അസമമായ ബ്ലോക്ക് ത്രെഡ് രൂപകല്‍പനയാണ് ക്രോസ്റാഡിന്റേത്. ടയറിന്റെ ചുറ്റും ട്രാന്‍സ്വേഴ്സല്‍ ഗ്രൂവുകള്‍ ഉള്ളത് ഗ്രാവല്‍, മഡ്, ഓഫ് റോഡ് മേഖലകളിലെല്ലാം മികച്ച ഗ്രിപ്പ് നല്‍കും. ഇതിനു പുറമെ പരസ്പരം ബന്ധിപ്പിച്ച ഷോള്‍ഡര്‍ ബ്ലോക്കുകള്‍ ഉയര്‍ന്ന ഗ്രിപ്പ് നല്‍കുന്ന വിധത്തില്‍ വീതിയേറിയ തലവും ലഭ്യമാക്കും. സവശേഷമായ ആകൃതിയിലെ സെന്റര്‍ ബ്ലോക്കുകളും സ്റ്റീല്‍ ബെല്‍റ്റുള്ള റേഡിയല്‍ നിര്‍മിതിയും ക്രോസ്റാഡ് പരമ്പരയെ ഓഫ്റോഡ് പ്രേമികള്‍ക്ക് ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കും.

പുതുമയും ഗുണമേന്‍മയും ലഭ്യമാക്കാനുള്ള സിയറ്റിന്റെ പ്രതിബദ്ധതയ്ക്കുള്ള സാക്ഷ്യപത്രമാണ് സ്റ്റീല്‍ റാഡ് ശ്രേണിയെന്ന് സിയറ്റ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അര്‍ണാബ് ബാനര്‍ജി പറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ ടയറുകളും ലോകത്ത് പുതിയ യുഗത്തിനാണ് സ്റ്റീല്‍ റാഡ് ശ്രേണിയിലൂടെ തങ്ങള്‍ തുടക്കം കുറിക്കുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യയും മികച്ച പ്രകടനത്തിനായുള്ള അഭിവാഞ്ചയും ഇവിടെ ഒത്തു ചേരുകയാണ്. ഉയര്‍ന്ന ശേഷിയുള്ള ബൈക്കുകളുമായുള്ള

റൈഡര്‍മാരുടെ സവിശേഷമായ ആവശ്യങ്ങള്‍ തങ്ങള്‍ മനസിലാക്കുന്നു. അവരുടെ പ്രതീക്ഷകളേയും മറികടക്കുന്ന പ്രകടനം നല്‍കും വിധത്തിലാണ് ഈ ടയറുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കഠിനമായ വളവുകള്‍ മുതല്‍ അതിവേഗത്തിലെ സ്റ്റബിലിറ്റി വരെ എല്ലാ ഘടകങ്ങളും കൂട്ടിച്ചേര്‍ത്ത് റൈഡിങ് അനുഭവങ്ങളെ കൂടുതല്‍ മികച്ചതാക്കും വിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണിശതയോടു കൂടിയ പ്രകടനത്തിനായുള്ള താല്‍പര്യം സിയറ്റ് മനസിലാക്കുന്നു എന്ന് ഇതേക്കുറിച്ചു സംസാരിക്കവെ സിയറ്റ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ബി ലക്ഷ്മി നാരായണന്‍ പറഞ്ഞു. തങ്ങളുടെ മിഷ്യനുകളില്‍ നിന്ന് ഏറ്റവും മികച്ചവ ആവശ്യപ്പെടുന്നവര്‍ക്കുള്ള തങ്ങളുടെ ഉത്തരമാണി്ത്. റോഡുകളില്‍ മികച്ച ഫലം നല്‍കുന്നു. .സ്റ്റീല്‍ റേഡിയല്‍ നിര്‍മിതി വഴി സ്റ്റബിലിറ്റിയും മികച്ച രീതിയിലെ കൈകാര്യം ചെയ്യലും ലഭ്യമാകും. ട്രാക്കുകളിലായാലും വാരാന്ത്യ യാത്രയിലായാലും പ്രതിദിന യാത്രയായാലും ഈ ടയറുകള്‍ മികച്ച പ്രകടനവും അതുല്യമായ വിശ്വാസ്യതയും ആയിരിക്കും റോഡുകളില്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രകടന വിഭാഗങ്ങളിലെ മോട്ടോര്‍സൈക്കിളുകള്‍ക്കായി മികച്ച ശ്രദ്ധയോടെ രൂപകല്‍പന ചെയ്തതാണ് സിയറ്റ് സ്റ്റീല്‍ റാഡ് ടയറുകള്‍. 80-20 ഓണ്‍-ഓഫ് റോഡ് ബയസുമായി എത്തുന്ന സ്പോര്‍ട്രാഡ് തുടക്കത്തില്‍ 110/70ZR17, 150/60ZR17 എന്നീ രണ്ടു സൈസുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ക്രോസ്റാഡ് 60/40 ഓണ്‍-ഓഫ് ആയി 140/60zR17 എന്ന സൈസിലും അവതരിപ്പിച്ചിട്ടുണ്ട്.