ചര്‍മസംരക്ഷണരീതികള്‍ മാറ്റിയെഴുതാന്‍ സെറം അടങ്ങിയ ഫെയ്സ് വാഷ് വിപണിയിലിറക്കി

Posted on: January 23, 2024

കൊച്ചി : ചര്‍മസംരക്ഷണത്തിലും സൗന്ദര്യവര്‍ധക ഉല്പന്നങ്ങളിലും രാജ്യത്തെ ഏറ്റവും വിശ്വസ്ത ബ്രാന്‍ഡായ വിഎല്‍സിസി, ഇന്ത്യയില്‍ ആദ്യമായി സെറം അടങ്ങിയ ഫെയ്സ് വാഷ് വിപണിയിലെത്തിച്ചു. മുഖത്തെ ചര്‍മത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ഘടകങ്ങളായ സാലിസിലിക് ആസിഡ്, വിറ്റാമിന്‍ സി, ഹയാലുറോണിക് ആസിഡ് എന്നീ വിശേഷപ്പെട്ട നീരുകള്‍ കൂട്ടിച്ചേര്‍ത്താണ് വിഎല്‍സിസി പുതിയ ഫെയ്സ്വാഷുകള്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ എട്ട് തരം ഫെയ്സ്വാഷുകളാണ് വിപണിയിലെത്തുന്നത്.

മൂന്ന് തരം ചര്‍മങ്ങള്‍ക്കുള്ള പ്രത്യേക ശ്രേണികളില്‍ ഫെയ്സ് വാഷ് ലഭ്യമാണ്. എണ്ണമയമുള്ള മുഖചര്‍മമുള്ളവര്‍ക്കും എപ്പോഴും മുഖക്കുരുക്കള്‍ ഉണ്ടാകുന്നവര്‍ക്കും വേണ്ടി സാലിസിലിക് ആസിഡ് സെറമടങ്ങിയ ഫെയ്സ്വാഷ് ഏറെ ഫലപ്രദമാണ്. വേപ്പ്, മഞ്ഞള്‍, തുളസി, ഓറഞ്ച് എന്നിവയടങ്ങിയ നാല് പ്രത്യേക ഫെയ്സ്വാഷുകളില്‍ ഒന്ന് തെരെഞ്ഞെടുക്കാവുന്നതാണ്. ശക്തിയേറിയ വിറ്റാമിന്‍ സി സെറം അടങ്ങിയ ഫെയ്സ് വാഷ്കള്‍ എല്ലാത്തരം ചര്‍മമുള്ളവര്‍ക്കും മുഖകാന്തി വര്‍ധിപ്പിക്കാനായി ഉപയോഗിക്കാവുന്നതാണ്. മൂന്ന് വ്യത്യസ്ത ചേരുവകളില്‍ ലഭിക്കുന്ന ഈ ഫെയ്സ് വാഷ്കള്‍ മുഖം കൂടുതല്‍ ചെറുപ്പമുള്ളതാക്കാനും സഹായിക്കും. വരണ്ട ചര്‍മമുള്ളവര്‍ക്കാണ് ഹയാലുറോണിക് ആസിഡ് സെറമടങ്ങിയ ഫെയ്സ്വാഷുകള്‍ വിഎല്‍സിസി അവതരിപ്പിച്ചത്. ഹൈഡ്ര നറിഷ് ശ്രേണിയിലുള്ള ഈ ഫെയ്സ്വാഷുകള്‍ ഈര്‍പ്പം നിലനിര്‍ത്തി, മുഖചര്‍മത്തിന്റെ അകാലവാര്‍ധക്യം തടയാനും ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും. 99 മുതല്‍ 249 രൂപ വരെയാണ് ഇവയുടെ വില. വിഎല്‍സിസിയുടെ വെബ്സൈറ്റില്‍ (www.vlccpersonalcare.com )നിന്നും പ്രമുഖ കടകളില്‍ നിന്നും രാജ്യത്തെവിടെയും ഫെയ്സ്വാഷുകള്‍ വാങ്ങാവുന്നതാണ്.