പുതിയ നോണ്‍ ഇലക്ട്രിക്കല്‍ കാര്‍ എയര്‍ പ്യൂരിഫയര്‍ 2.0 കൊച്ചിയില്‍ പുറത്തിറക്കി

Posted on: January 17, 2024

കൊച്ചി : ഇ-കൊമേഴ്സ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് ഗ്ലോബല്‍ ബ്രാന്‍ഡ് ആയ ‘ഗുഡ് എയറിന്റെ’ ഏറ്റവും പുതിയ നോണ്‍ ഇലക്ട്രിക്കല്‍ കാര്‍ എയര്‍ പ്യൂരിഫയര്‍ 2.0 കൊച്ചിയില്‍ പുറത്തിറക്കി. എന്‍എബിഎല്‍ സര്‍ട്ടിഫിക്കേഷനുള്ള പ്യൂരിഫയര്‍, കാര്‍ബണ്‍ മോണോക്‌സ്സൈഡ് പോലുള്ള വിഷവാതകങ്ങളെ ആഗിരണം ചെയ്യുമെന്ന് കമ്പനി പറയുന്നു.

ഗുഡ് എയറിന്റെ എയര്‍ പ്യുരിഫയറും വിന്‍ഡ് ഷീല്‍ഡ് എന്‍ഹാന്‍സറും പ്രമുഖ കാര്‍ അക്സെസ്സറി ഷോറൂമുകളിലും പ്രീമിയം ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമാണ്. ചടങ്ങില്‍ സിഇഒ റാസിഫ് മുഹമ്മദ്, ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് ഷാ, പ്രൊഡക്ഷന്‍ ഡയറക്ടര്‍ അബ്ദുല്‍ മുക്‌സിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

 

TAGS: GOODDAIR |