ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ വിറ്റാമിന്‍ സി + എച്ച്എ3 ഡെയ്ലി സെറവുമായി ആംവേ ഇന്ത്യ

Posted on: December 29, 2023

കൊച്ചി : ചര്‍മ്മസംരക്ഷണം മികവുറ്റതാക്കാന്‍ ആംവേ ഇന്ത്യ ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ വിറ്റാമിന്‍ സി+ എച്ച്എ3 ഡെയ്ലി സെറം പുറത്തിറക്കി. വിറ്റാമിന്‍ സി കൂടുതല്‍ ലഭ്യമാക്കി ചര്‍മ്മത്തിന്റെ ആരോഗ്യവും യുവത്വവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ ഉത്പന്നം. ആന്റിഓക്സിഡന്റുകളും ട്രൈ-ആക്ഷന്‍ ഹൈലൂറോണിക് ആസിഡും അടങ്ങിയിട്ടുണ്ടെന്നതും സവിശേഷതയാണ്. പാരിസ്ഥിതിക കാരണങ്ങളാല്‍ ചര്‍മ്മത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പ്രതിരോധിക്കാന്‍ ഉത്പന്നം സഹായകമാകും.

ആംവേയുടെ പ്രീമിയം ചര്‍മ്മസംരക്ഷണോത്പ്പന്ന ശ്രേണിയെ കൂടുതല്‍ പ്രബലമാക്കുന്നതാണ് ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ വിറ്റാമിന്‍ സി + എച്ച്എ3 ഡെയ്ലി സെറമെന്നു സിഎംഒ അജയ് ഖന്ന പറഞ്ഞു. സ്‌കിന്‍ സയന്‍സിലെ വിപുലമായ വൈദഗ്ധ്യം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ഉത്പ്പന്നം വികസിപ്പിച്ചെടുത്തത്. ഏതാനും ആഴ്ച കൊണ്ട് ചര്‍മ്മത്തിലെ ചുളിവുകളും വരള്‍ച്ചയും നീക്കി ആരോഗ്യവും തിളക്കവും നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 5829 രൂപയ്ക്ക് ആര്‍ട്ടിസ്ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ വിറ്റാമിന്‍ സി + എച്ച്എ3 ഡെയ്ലി സെറം ലഭിക്കും.