ജോസ് ആലുക്കാസിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ഓഫര്‍ ജിംഗിള്‍ ഓള്‍ ദി വേ ടു ജോസ് ആലുക്കാസ്’

Posted on: December 21, 2023

 

തൃശൂര്‍ : ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളെ വരവേല്‍ക്കാന്‍ വമ്പന്‍ ഓഫറുകളുമായി ജോസ് ആലുക്കാസ്. ‘ജിംഗിള്‍ ഓള്‍ ദി വോ ടു ജോസ് ആലുക്കാസ്’ എന്ന പേരിലാണ് കേരളത്തില്‍ ജോസ് ആലുക്കാസ് ക്രിസ്മസ്-ന്യൂ ഇയര്‍ ഓഫര്‍ ആരംഭിച്ചിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ജോസ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും സ്വര്‍ണം, ഡയമണ്ട്, പ്ലാറ്റിനംഎന്നീ വിഭാഗങ്ങളില്‍ ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്.

എല്ലാ പര്‍ച്ചേസുകള്‍ക്കും വിലയേറിയ സമ്മാനങ്ങള്‍ കൂടാതെ ഏറ്റവും കുറഞ്ഞത് 50,000 രൂപയുടെ ഡയമണ്ട് വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായും ലഭിക്കും. ഡയമണ്ടിന് 25% വരെയും പ്ലാറ്റിനത്തിന്7% കിഴിവോടെയും ഉപയോക്താക്കള്‍ക്ക് ലഭിക്കും. പഴയസ്വര്‍ണം മാറ്റി ഡയമണ്ട് ആഭരണങ്ങളിലേക്ക് മാറാനും അനുബന്ധ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനും ജോസ് ആലുക്കാസ് അവസരമൊരുക്കുന്നു.