ഡയമണ്ട് കലക്ഷന്‍സ്, ‘നിത്യാര’ അവതരിപ്പിച്ച് ജോസ് ആലുക്കാസ്

Posted on: December 16, 2023

ഹൈദരാബാദ് : പ്രീമിയം ഡയമണ്ട് കലക്ഷന്‍സ്, ‘നിത്യാര’ അവതരിപ്പിച്ച് ജോസ് ആലുക്കാസ്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര താരം കീര്‍ത്തി സുരേഷാണ് ആഭരണശേഖരം പുറത്തിറക്കിയത്. ഏറ്റവും മികച്ച വജ്രങ്ങളും സാംബിയന്‍ മരതകങ്ങളും ഉപയോഗിച്ച് വേറിട്ട ഡിസൈനുകളില്‍ ചെയ്ത നെക്ലസുകള്‍ നിത്യാര കളക്ഷന്‍സിന്റെ പ്രത്യേകതയാണ്. പാരമ്പരാഗത വേഷങ്ങള്‍ക്ക് പുറമെ ആധുനിക വേഷങ്ങളോടൊപ്പവും നിത്യാര ആഭരണങ്ങള്‍ഇണങ്ങും.

കല്ലുകളുടെ ഗുണമേന്മയെ പരിപോഷിപ്പിക്കുംവിധം വിദഗ്ധ ഡിസൈനര്‍മാരും, വൈദഗ്ധ്യമുള്ള പണിക്കാരും ചേര്‍ന്ന്, രൂപകല്പന ചെയ്തവയാണ് നിത്യാര ആഭരണങ്ങള്‍. ‘വരും തലമുറകള്‍ക്ക് പ്രൗഡിയോടെ കൈമാറാന്‍ ഇക്കാലത്തിന്റെ ഡിസൈന്‍’ എന്നതാണ് നിത്യാരയുടെനിര്‍മാണ വേളയില്‍ ഡിസൈനര്‍മാ
രുമായി പങ്കുവെക്കപ്പെട്ട ജോസ് ആലുക്കാസിന്റെ ആശയം.

ജോസ് ആലുക്കാസ് മാനേജിംഗ് ഡയര്‍മാരായ വര്‍ഗീസ് ആലുക്കപോള്‍ ജെ. ആലുക്ക, ജോണ്‍ ആലുക്ക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.