ഫ്ലൈയിംഗ് മങ്കി അള്‍ട്രാ സ്ട്രോംഗ് ബിയറുമായി കേരളാ വിപണിയിലേക്ക് അമേരിക്കന്‍ ബ്രൂ ക്രാഫ്റ്റ്സ്

Posted on: December 14, 2023

കൊച്ചി : വ്യത്യസ്ത രുചിഭേദങ്ങളില്‍ ബിയര്‍ നിര്‍മാണത്തിന് പേരുകേട്ട അമേരിക്കന്‍ ബ്രൂ ക്രാഫ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഫ്ലൈയിംഗ് മങ്കി അള്‍ട്രാ സ്ട്രോംഗ് ബിയറുമായി കേരളാ വിപണിയില്‍. വ്യത്യസ്തമായ സ്വാദിലും സവിശേഷതയിലും നിര്‍മിച്ചിരിക്കുന്ന ഈ പുതിയ ബിയര്‍ കേരളത്തിലെ ബിയര്‍ പ്രേമികള്‍ക്ക് ഒരു നവ്യാനുഭവം പകരുന്നതായിരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

ഫ്ലൈയിംഗ് മങ്കി അള്‍ട്രാ സ്ട്രോംഗ് ബിയറിന്റെ സമ്പന്നമായ രുചിയും ഗുണങ്ങളും സ്ട്രോംഗ് ബിയറുകള്‍ക്കിടയില്‍ പുതിയ മാനദണ്ഡം നല്‍കുന്നുണ്ട്. ഇതിന്റെ സ്മോക്കി സ്വാദ് ആസ്വാദകര്‍ക്കിടയില്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. സ്പേസ് സ്യൂട്ടില്‍ ‘സെന്‍’ മോഡില്‍ ഇരിക്കുന്ന കുരങ്ങന്റെ ചിത്രമുള്ള പായ്ക്കിംഗ് ഇരുന്ന് വിശ്രമിച്ച് നല്ലൊരു സമയം ആസ്വാദിക്കുക എന്നുള്ള സന്ദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്.

കേരളത്തില്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഫ്ളൈയിംഗ് മങ്കി അള്‍ട്രാ സ്ട്രോംഗ് ബിയര്‍ ഇവിടെ പരിചയപ്പെടുത്തുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് അമേരിക്കന്‍ ബ്രൂ ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ നാഗേന്ദ്ര തായി വ്യക്തമാക്കി. മികച്ചതും ഗുണനിലവാരമുള്ളതുമായ ബിയര്‍ പല വേരിയന്റുകളില്‍ ബിയര്‍ പ്രേമികള്‍ക്ക് എത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂ. കേരളത്തിലെ ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി അവരുടെ അഭിരുചികള്‍ക്ക് അനുസൃതമായാണ് ബിയര്‍ നിര്‍മിച്ചിരിക്കുന്നത്. ബ്രൂ മാസ്റ്റേഴ്സിന്റെ പരിചയ സമ്പന്നമായ ഒരു ടീമാണ് രുചിയുടേയും സ്വാദിന്റെയും സ്ഥിരത ഉറപ്പാക്കുന്നത്.- നാഗേന്ദ്ര തായി പറഞ്ഞു.

ചെറിയ ബാച്ചുകളില്‍ ബിയര്‍ ഉത്പാദിപ്പിക്കുന്നതിലൂടെ ഗുണനിലവാരവും സ്ഥിരതയും ഉറപ്പാക്കുന്നു. ഏറ്റവും പുതിയ ജര്‍മ്മന്‍ യന്ത്രസാമഗ്രികള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന അത്യാധുനിക ബ്രൂവറിയിലാണ് ബിയര്‍ ഉത്പാദിപ്പിക്കുന്നതെന്ന് അമേരിക്കന്‍ ബ്രൂ ക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സത്യ ശിവ അത്തി ചൂണ്ടിക്കാട്ടി.

ഓരോ ബാച്ചുംല സൂക്ഷ്മമായ ഗവേഷണത്തിന് വിധേയമാക്കുകയും ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത പ്രീമിയം മാള്‍ട്ടുകള്‍ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്യുകയും ചെയ്യുന്നതിലൂടെ ഗുണമേന്മയില്‍ മികച്ചു നില്‍ക്കുന്നു. ഫ്ലയിംഗ് മങ്കി അള്‍ട്രാ സ്ട്രോങ് ബിയര്‍ കേരളത്തിലെ ബിയര്‍ പ്രേമികളുടെ ഇഷ്ടാനിഷ്ടങ്ങളെ തൃപ്തിപ്പെടുത്തുമെന്നും സംസ്ഥാനത്ത് പരക്കെ അംഗീകരിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സത്യ ശിവ വ്യക്തമാക്കി.