ആംവേ പുതിയ ഗ്ലിസ്റ്റര്‍ മള്‍ട്ടി – ആക്ഷന്‍ ടൂത്ത് പേസ്റ്റ് പുറത്തിറക്കി

Posted on: December 13, 2023

കൊച്ചി : ആംവേ ഇന്ത്യ പുതിയ ഗ്ലിസ്റ്റര്‍ മള്‍ട്ടി – ആക്ഷന്‍ ടൂത്ത് പേസ്റ്റ് പുറത്തിറക്കി. സസ്യാധിഷ്ഠിത ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഗ്ലിസ്റ്റര്‍ മള്‍ട്ടി-ആക്ഷന്‍ ടൂത്ത് പേസ്റ്റ്. സോര്‍ബിറ്റോള്‍, ഗ്ലിസറിന്‍ തുടങ്ങിയ ചേരുവകളോടെ അതീവ സൂക്ഷ്മതയോടെയാണ് ഇവയുടെ നിര്‍മ്മിതി. മൃഗങ്ങളില്‍ നിന്നുള്ള ചേരുവകളോ, പഞ്ചസാരയോ ആല്‍ക്കഹോളൊ, പെറോക്‌സൈഡുകളോ പാരബെന്‍സോ ചേരുവകകളിലില്ല. അതുവഴി ആരോഗ്യകരമായ പല്ലുകള്‍ നിലനിര്‍ത്തുന്നു. അവശ്യ ധാതുക്കളുടെ പുനര്‍നിക്ഷേപത്തെ സഹായിക്കുന്ന റെമിനാക്ട് ടിഎം സാന്നിധ്യം പല്ലുകള്‍ നശിക്കുന്നതില്‍നിന്ന് പ്രതിരോധിക്കുന്നു. ഗ്ലിസ്റ്റര്‍ മള്‍ട്ടി-ആക്ഷന്‍ ടൂത്ത് പേസ്റ്റിലെ കര്‍പ്പൂരത്തുളസി തൈലം ന്യൂട്രിലൈറ്റ് അംഗീകൃതമായത് ശ്വാസത്തിന്റെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഗ്ലിസ്റ്റര്‍ മള്‍ട്ടി-ആക്ഷന്‍ ടൂത്ത് പേസ്റ്റിന്റെ എല്ലാ ഗുണങ്ങള്‍ക്കും പുറമേ ഗ്ലിസ്റ്ററിന്റെ ഹെര്‍ബല്‍ വകഭേദത്തില്‍ ഗ്രാമ്പൂ, വേപ്പ്, കുരുമുളക്, പുതിന, തുളസി, ഇഞ്ചി, ടീ ട്രീ, ഇരട്ടിമധുരം, യൂക്കാലിപ്‌റ്റോള്‍, നാരങ്ങ, കര്‍പ്പൂരം എന്നിവയുള്‍പ്പെടെ 11 പ്രകൃതിദത്ത ചേരുവകളുണ്ട്. കൂടാതെ, രണ്ട് വകഭേദങ്ങള്‍ക്കും ഐഡിഎ – സര്‍ട്ടിഫിക്കേഷനുണ്ട്.

വായുടെ ആരോഗ്യവും ശരീരത്തിന്റെ മൊത്തം ആരോഗ്യവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം തിരിച്ചറിഞ്ഞ ആംവേയുടെ ഗ്ലിസ്റ്റര്‍ ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ടെന്ന് പുതിയ പേസ്റ്റിനെക്കുറിച്ച് ആംവേ ഇന്ത്യ സിഎംഒ അജയ് ഖന്ന പറഞ്ഞു.

ഗ്ലിസ്റ്റര്‍ മള്‍ട്ടി ആക്ഷന്‍ ടൂത്ത് പേസ്റ്റ്, ഗ്ലിസ്റ്റര്‍ മള്‍ട്ടി ആക്ഷന്‍ ടൂത്ത് പേസ്റ്റ് ഹെര്‍ബല്‍സ് എന്നിവയുടെ വില 200 ഗ്രാം പായ്ക്കിന് യഥാക്രമം 322, 333 രൂപയാണ്. 50 ഗ്രാം പായ്ക്കിലും ലഭ്യമാണ്.