ക്രോംപ്ടണ്‍ പുതിയ ഡെക്കോ ബാറ്റണ്‍ ലൈറ്റ് ഫിറ്റിങ്ങുകള്‍ പുറത്തിറക്കി

Posted on: November 30, 2023

കൊച്ചി : ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് പുതിയ ‘ഡെക്കോ ബാറ്റണ്‍’ ലൈറ്റ് ഫിറ്റിങ്ങുകള്‍ വിപണിയിലിറക്കി. മികച്ച കാര്യക്ഷമതയും ആകര്‍ഷക ഡിസൈനും ഒരുമിക്കുന്ന ഫാന്‍സി ലൈറ്റിങ്ങ് സാധ്യമാക്കുന്ന ‘ഡെക്കോ ബാറ്റണ്‍’ ഇന്റീരിയര്‍ ഡെക്കറേഷന്‍ മേഖലയിലെ പുതിയ ആവശ്യങ്ങള്‍ക്ക് യോജ്യവുമാകും. ഗ്ലെയര്‍ രഹിത വെളിച്ചത്തിനൊപ്പം അകത്തളങ്ങളുടെ മോടിയും കൂട്ടുന്ന പുതിയ ലിവിംഗ് സ്പേസ് ലൈറ്റിംഗ് ഉത്പന്നങ്ങള്‍ ഇന്റീരിയര്‍ ഡെക്കറേഷനു പുതിയ മനം നല്‍കാന്‍ ലക്ഷ്യമിടുന്നു.

ഡാര്‍ക്ക് സ്‌പോട്ടുകള്‍ ഇല്ലാതെ എല്ലായിടത്തും ഒരുപോലെ പ്രകാശ വിസരണം സാധ്യമാക്കുന്ന ഈ ശ്രേണിയിലെ ഫിറ്റിങ്ങുകള്‍ വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്ന 4 കെ വി സര്‍ജ് പ്രൊട്ടക്ഷനോടു കൂടിയവയാണ്. വാട്ടിന് 100 ലൂമന്‍സ്(എല്‍ പി ഡബ്ലിയു) വരെ എത്തിച്ചേരാന്‍ കഴിയുന്ന ഇത് മികച്ച പ്രകാശത്തിനൊപ്പം ഊര്‍ജ്ജ ലാഭവും ഉറപ്പാക്കുന്നു.

കിടയറ്റ ലൈറ്റിങ് അനുഭവം ഒരുക്കുന്നതാണ് ഡെക്കോ ബാറ്റണ്‍ ശ്രേണി ഉല്‍പന്നങ്ങളെന്നു
ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് ലൈറ്റിംഗ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ ഷലീന്‍ നായക് പറഞ്ഞു. ക്രോംപ്ടണിന്റെ എല്ലാ അംഗീകൃത റീടെയില്‍ ഔട്ട്‌ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഡെക്കോ ബാറ്റണ്‍ ഫിറ്റിംഗ് ലഭ്യമാണ്. വില 699 രൂപ.