സ്ട്രിംഗ് ഇറ്റ് ശേഖരവുമായി തനിഷ്‌ക് ദൈനംദിന ഉപയോഗത്തിനുള്ള ക്ലാസി, കാന്‍ഡിഡ് നെക്വെയറുകള്‍

Posted on: November 24, 2023

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ജൂവല്ലറി ബ്രാന്‍ഡ് ആയ തനിഷ്‌ക് ആകര്‍ഷകമായ സ്ട്രിംഗ് ഇറ്റ് ശേഖരം അവതരിപ്പിച്ചു. സമകാലീന ജീവിത ശൈലിയുമായി ചേര്‍ന്നു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന നെക്വെയര്‍ ആഭരണങ്ങളുടെ ശേഖരമാണ് സ്ട്രിംഗ് ഇറ്റ് കളക്ഷന്‍. മോഡേണ്‍ ചെയിനുകള്‍, നെക്ലേസുകള്‍, നെക്ലേസ്-ഇയര്‍റിംഗ് സെറ്റുകള്‍, ചെയിനോടു കൂടിയ പെന്‍ഡന്റുകള്‍ എന്നിങ്ങനെ നെക്ലൈനുകളെ അലങ്കരിക്കുന്ന എല്ലാ ആഭരണങ്ങളോടും ചേര്‍ന്നു നില്‍ക്കുന്നതുമാണ് ഈ ശേഖരം.

സ്‌റ്റൈലീഷും സൗകര്യപ്രദവും ആയ രീതിയിലാണ് സ്ട്രിംഗ് ഇറ്റ് ശേഖരത്തിലെ ഓരോ ഡിസൈനും തയ്യാറാക്കിയിരിക്കുന്നത്. ലൈറ്റ് വെയ്റ്റ് ഡിസൈനുകളിലുള്ള ഈ ശേഖരം പ്രതിദിന ഉപയോഗത്തിന് ഏറ്റവും അനുയോജ്യവും ഏതു വസ്ത്രത്തിനൊപ്പവും ചേര്‍ന്ന് പോകുന്നതുമാണ്. ആധുനീകവും സമകാലീകവുമായ സ്ട്രിംഗ് ഇറ്റ് ശേഖരത്തിലെ ആഭരണങ്ങള്‍ തനിഷ്‌ക് സ്റ്റോറിലും www.tanishq.co.in/string-it -ലും തനിഷ്‌ക് ആപിലും ലഭ്യമാണ്.

ലാളിത്യവും വൈശിഷ്ട്യവും സമാഗമിക്കുന്ന സ്ട്രിംഗ് ഇറ്റ് ദൈനംദിന ചാരുതയെ പുനര്‍നിര്‍ണയം ചെയ്യുന്ന ആഭരണങ്ങളാണ്. ജീവിതത്തെ സൗന്ദര്യമുള്ളതാക്കുന്ന കാന്‍ഡിഡ്, ക്ലാസി നിമിഷങ്ങള്‍ക്ക് തികച്ചും അനുയോജ്യമാണ് തനിഷ്‌കിന്റെ ഈ ശേഖരം. ജീവിതത്തിന്റെ ഓരോ തലങ്ങള്‍ക്കും തികച്ചും അനുയോജ്യമായ പങ്കാളിയാണ് ഈ ഡിസൈനുകള്‍.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നതാണു കാണാനാകുന്നതെന്ന് ടൈറ്റന്‍ കമ്പനി ചീഫ് ഡിസൈന്‍ ഓഫിസര്‍ രേവതി കാന്ത് പറഞ്ഞു. ഈ പ്രവണത കണക്കിലെടുത്ത് ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ലൈറ്റ് വെയ്റ്റ് ശ്രേണി കൂടുതല്‍ വിപുലമാക്കുകയാണ്.

സ്‌റ്റൈലീഷും ലൈറ്റ് വെയ്റ്റുമായ സ്ട്രിംഗ് ഇറ്റ് നെക്വെയര്‍ ശേഖരം അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് ആവേശമുണ്ട്. ക്ലാസിയും കാന്‍ഡിഡും ലളിതവുമായ ശേഖരമാണ് തനിഷ്‌കിന്റെ സ്ട്രിംഗ് ഇറ്റ്. സ്‌റ്റൈലും സൗകര്യവും ഇഴുകിച്ചേരുന്ന വിധത്തിലാണ് ഓരോ ഡിസൈനും തയ്യാറാക്കിയിരിക്കുന്നത്. അതിലൂടെ ഉപഭോക്താക്കള്‍ക്കും ഈ ആഭരണങ്ങളുടെ സൗന്ദര്യം ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കുകയാണെന്ന് രേവതി കാന്ത് കൂട്ടിച്ചേര്‍ത്തു.