ടിവികള്‍ക്ക് മികച്ച ഉത്സവ സീസണ്‍ ഓഫറുകളുമായി സാംസംഗ്

Posted on: October 10, 2023

കൊച്ചി : സാംസംഗ് ഉത്സവ സീസണ്‍ പ്രമാണിച്ച് ടിവികള്‍ക്ക് മെഗാ ഓഫര്‍ പ്രഖ്യാപിച്ചു. നിയോ ക്യുഎല്‍ഇഡി, ഒഎല്‍ഇഡി, ക്രിസ്റ്റല്‍ 4കെ ഐസ്മാര്‍ട്ട്, ക്രിസ്റ്റല്‍ വിഷന്‍ 4കെ, ക്യുഎല്‍ഇഡി 4കെ, ദി ഫ്രെയിം തുടങ്ങി എല്ലാ ശൃംഖലകളിലെയും ടിവികള്‍ക്ക് ഓഫര്‍ ലഭിക്കും.

ആകര്‍ഷകമായ ടിവി ഓഫറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഉത്സവകാലത്ത് കൂടുതല്‍ ആഹ്‌ളാദം പകരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സാംസങ് ഇന്ത്യ വിഷ്വല്‍ ഡിസ്‌പ്ലേ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്‍ദീപ് സിംഗ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് 20% വരെ ബാങ്ക് ക്യാഷ്ബാക്കും 3 വര്‍ഷത്തെ വാറന്റിയും ഉത്സവ സീസണില്‍ നേടാനാകും. അനായാസ ഇഎംഐ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാനും അവസരമുണ്ട്.

പ്രധാന ഓണ്‍ലൈന്‍ ഓഫറുകള്‍ പ്രകാരം 4000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.18 മാസം വരെ അനായാസ ഇഎംഐ ഓപ്ഷനുകള്‍ പ്രയോജനപ്പെടുത്താനുമാകും. സാംസങിന്റെ ഏറ്റവും പ്രമുഖമായ നിയോ ക്യുഎല്‍ഇഡി ശ്രേണിയിലെ ടിവി ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, സാംസങ്.കോം എന്നിവയില്‍ 15% വരെ ഡിസ്‌ക്കൗണ്ടോടെ ലഭിക്കും. ദി ഫ്രെയിം ടിവിക്ക് 6000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുണ്ട്.