എച്ച്എസ്ഡബ്ല്യു കംപ്യൂട്ടറൈസ്ഡ് 5ജി എംബ്രോയ്ഡറി മെഷീന്‍ വിപണിയില്‍

Posted on: October 10, 2023

കൊച്ചി : പ്രമുഖ കംപ്യൂട്ടസ്ഡ് സിംഗിള്‍ ഹെഡ് എംബ്രോയ്ഡറി മെഷീന്‍ നിര്‍മാതാക്കളായ എച്ച്എസ്ഡബ്ല്യുവിന്റെ പുതിയ കംപ്യൂട്ടറൈസ്ഡ് 5ജി എംബ്രോയ്ഡറി മെഷീന്‍ ബോളിവുഡ് നടി ശ്രിയ ശരണ്‍ വിപണിയിലിറക്കി. എച്ച്എസ്ഡബ്ല്യു എംബ്രോയ്ഡറി മെഷീന്റെ സഹായത്താല്‍ ജീവനോപാധി കണ്ടെത്തിയ ഭിന്നശേഷിക്കാരായ രണ്ടു ഉപയോക്താക്കള്‍ അവരുടെ വിജയകഥചടങ്ങില്‍ പങ്കുവെച്ചു.

ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് ജീവിതമാര്‍ഗം സാധ്യമാക്കുന്ന എച്ച്എസ്ഡബ്ല്യുവിന്റെ പ്രവര്‍ത്തനം പ്രചോദനകരമാണെന്ന് ചടങ്ങില്‍ സംസാരിച്ച നടി ശ്രേയ ശരണ്‍ പറഞ്ഞു.

എച്ച്എസ്ഡബ്ല്യു സ്ഥാപകന്‍ തപന്‍ കപാഡിയയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ ചടങ്ങില്‍ പങ്കെടുത്ത അഭയ എന്‍ജിഒ സ്ഥാപക ഉഷ ദേരവും അഭിനന്ദിച്ചു. 2024 ഡിസംബര്‍ 31ഓടെ 5000 സ്ത്രീ സംരംഭകരെ സ്വയംതൊഴിലില്‍ പ്രാപ്തരാക്കുകഎന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും അതിനായി 2000 മുതല്‍ പത്തു ലക്ഷം രൂപ വരെ വിലയുള്ള എംബ്രോയ്ഡറി മെഷീനുകള്‍ വിപണിയിലിറക്കുമെന്നും തപന്‍ കപാഡിയ പറഞ്ഞു.