മോട്ടോറോള സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിലക്കുറവുമായി ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ്

Posted on: October 4, 2023

കൊച്ചി : മോട്ടോറോള സ്മാര്‍ട്ട്ഫോണുകള്‍ക്ക് പ്രത്യേക വില പ്രഖ്യാപിച്ച് ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ്. മോട്ടോറോളയുടെ മോട്ടോ ജി54 5ജി, മോട്ടോ ജി32, ബിഗ് ബില്യണ്‍ ഡേയ്സിന്റെ ഭാഗമായി പ്രേത്യേകം പുറത്തിറക്കുന്ന മോട്ടോറോള എഡ്ജ് 40 നിയോ എന്നിവ ഈ ഓഫറില്‍ ലഭ്യമാകും. കൂടാതെ ഈ ഓഫറുകളിലൂടെ മോട്ടോറോള എഡ്ജ്, മോട്ടോ ജി, മോട്ടോ ഇ സീരീസ് എന്നിവയിലുടനീളമുള്ള മിക്ക സ്മാര്‍ട്ട്ഫോണുകളും മികച്ച വിലയില്‍ ലഭ്യമാകും.

മോട്ടോറോള എഡ്ജ് 40 നിയോ ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഐ.പി.68 റേറ്റഡ് 5ജി സ്മാര്‍ട്ട്ഫോണും മിന്നല്‍ വേഗത്തിലുള്ള മീഡിയടെക് ഡൈമന്‍സിറ്റി 7030 പ്രോസസര്‍ നല്‍കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണുമാണ്. ഇതിന്റെ 8+128 ജി.ബി., 12+256 ജി.ബി. വേരിയന്റുകള്‍ക്കുള്ള ലോഞ്ച് ഓഫറായി യഥാക്രമം 19,999, 21,999 രൂപയാണ് വില.

പാന്റോണ്‍ നിറത്തില്‍ വരുന്ന ആദ്യത്തെ സബ് 20കെ സെഗ്മെന്റ് സ്മാര്‍ട്ട്ഫോണായ മോട്ടോ ജി 84 5ജി വിവ മജന്ത, വീഗന്‍ ലെതര്‍ ഫിനിഷ്, 120Hz ബില്ല്യണ്‍ കളര്‍ പോള്‍ഇഡി ഡിസ്പ്ലേ എന്നിവയിലും ലഭ്യമാണ്. 16,999 രൂപയാണ് വില. 8ജി.ബി. റാമും 128ജി.ബി. സ്റ്റോറേജുമുള്ള മോട്ടോ ജി32, 6.5” എഫ്.എച്ച്.ഡി.+ ഡിസ്പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 680 പ്രോസസര്‍ നല്‍കുന്ന ഡോള്‍ബി അറ്റ്മോസ് ഉള്ള സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവ വെറും 8,999 രൂപയ്കും 8 ജി.ബി. റാമും 128 ജി.ബി. സ്റ്റോറേജുമുള്ള മോട്ടോ ഇ13, 6,749 രൂപ എന്ന ഓഫര്‍ വിലയിലും ലഭ്യമാണ്.