11
Saturday
May 2024
May 2024
ഐടിസി യോഗ ബേബി കുറുക്കുകൂട്ടുകള് വിപണിയില്‍
Posted on: September 19, 2023
കൊച്ചി : ഭക്ഷ്യോത്പ്പന്ന ബ്രാന്‍ഡായ ഐടിസി യോഗ ബാര്‍ കുഞ്ഞുങ്ങള്‍ക്കായി യോഗ ബേബിഎന്ന ബ്രാന്‍ഡില്‍ ചെറുധാന്യങ്ങളുടെ കുറുക്കുകൂട്ടുകള് വിപണിയിലിറക്കി. ഗീ – മാംഗോ, സ്പ്രൗട്ടഡ് റാഗി- സ്ട്രോബെറി, സാഫ്രോണ്‍ ഓട്സ് തുടങ്ങിയ അഞ്ചുരുചികളിലാണ് യോഗ ബേബി കുക്കുകൂട്ടുകള് ലഭ്യമാക്കിയിരിക്കുന്നത്.
മുത്തശ്ശിമാരിലൂടെയും അമ്മമാരിലൂടെയും പരമ്പരാഗതമായി പകര്‍ന്നുകിട്ടിയ പാചകക്കുറിപ്പുകള്‍ ഉപയോഗപ്പെടുത്തി തയ്യാറാക്കിയതാണ് യോഗബേബി ഉല്‍പ്പന്നങ്ങളെന്നും ശ്രദ്ധയോടെ തെരഞ്ഞെടുത്തതും ഉയര്‍ന്ന പോഷകമൂല്യങ്ങഉള്ളതുമായ ചേരുവകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും യോള്‍ ബാര്‍ സഹസ്ഥാപക അനിന്ദിത സമ്പത്തും സിഇഒ സുഹാസിനി സമ്പത്തും പറഞ്ഞു. yogabars.in എന്ന വെബ് സൈറ്റിലൂടെയും ഇ-കൊമേഴ്പ്ലാറ്റ്ഫോമുകളിലൂടെയും www.യോഗ ബേബി ഉല്പ്പന്നങ്ങള്ലഭ്യമാകും.
TAGS: ITC Yoga Baby |
News in this Section
Related News