സോണി പുതിയ ബ്രാവിയ എക്സ് 82 എല്‍ സീരീസ് അവതരിപ്പിച്ചു

Posted on: June 3, 2023


കൊച്ചി : കാഴ്ചയും ശബ്ദവും അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്ന മാസ്മരിക അനുഭവം സമ്മാനിക്കാന്‍ സോണി ഇന്ത്യ പുതിയ ബ്രാവിയ എക്സ്82എല്‍ ടെലിവിഷന്‍ സീരീസ് പ്രഖ്യാപിച്ചു. 55, 65, 75 ഇഞ്ച് സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ലഭ്യമാകുന്ന സോണിയുടെ പുതിയ ടെലിവിഷന്‍ സീരീസ് എക്സ്വണ്‍ 4കെ എച്ച്ഡിആര്‍ പിക്ചര്‍ പ്രോസസറിലൂടെ ആഴത്തിലുള്ള കാഴ്ചാനുഭവമാണ് നല്‍കുക. ട്രിലുമിനോസ് പ്രോ ഡിസ്പ്ലേ, ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ്, ശബ്ദാനുഭവം മികച്ചതാക്കുന്നതിന് അക്കോസ്റ്റിക് മള്‍ട്ടിഓഡിയോ, എക്സ്ബാലന്‍സ്ഡ് സ്പീക്കര്‍ എന്നിവയും പുതിയ ബ്രാവിയ സീരിസിലുണ്ട്.

പതിനായിരത്തിലധികം ആപ്പുകള്‍, ഗെയിമുകള്‍, എഴ് ലക്ഷത്തിലേറെ സിനിമകള്‍, ടിവി സീരീസുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഗൂഗിള്‍ ടിവിയിലൂടെ അന വിനോദവും എക്സ് 82 എല്‍ സീരീസ് ഉറപ്പുനല്‍കുന്നു. ആപ്പിള്‍ എയര്‍പ്ലേ 2, ഹോംകിറ്റ് എന്നിവയിലും ഇത് തടസമില്ലാതെ പ്രവര്‍ത്തിക്കും. ഹാന്‍ഡ്സ്ഫ്രീ വോയ്സ് സെര്‍ച്ച് ഫീച്ചര്‍ ഉപയോഗിച്ച് ഇഷ്ട ഷോകളും സിനിമകളും പ്ലേ ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത. ഓട്ടോ ജെനര്‍ പിക്ചര്‍ മോഡും ഓട്ടോ എച്ച്ഡിആര്‍ ടോണ്‍ മാപ്പിങും ഉപയോഗിച്ച് ഏറ്റവും മികച്ച ഗെയിമിങ് അനുഭവവും പുതിയ സീരിസ് ഉറപ്പാക്കുന്നു.

പുതിയ സീരിസിലെ കെഡി-55എക്സ്82എല്‍, കെഡി-65എക്സ്82എല്‍ മോഡലുകള്‍ 2023 ജൂണ്‍ രണ്ട് മുതല്‍ ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലും വില്പനക്ക് ലഭ്യമാകും. കെഡി-55എക്സ്82എല്‍ മോഡലിന് 91,900 രൂപയും, കെഡി-65എക്സ്82എല്‍ മോഡലിന് 124,990 രൂപയുമാണ് വില. കെഡി-75എക്സ്82എല്‍ മോഡലിന്റെ വിലയും വില്‍പന തീയതിയും പിന്നീട് പ്രഖ്യാപിക്കും.