ബാസ്‌കിന്‍ റോബിന്‍സ് 17 പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു

Posted on: May 25, 2023

കൊച്ചി : ഐസ്‌ക്രീം ചെയിനുകളിലൊന്നായ ബാസ്‌കിന്‍ റോബിന്‍സ് പുതിയതായി 17 ഉത്പന്നങ്ങള്‍ വിപണിയിലവതരിപ്പിച്ചു. ഉപഭോക്താക്കളുടെ താല്‍പര്യവും ഡിമാന്‍ഡും പരിഗണിച്ച് പുതിയ ആളുകളിലേക്ക് എത്തുന്നതിനായി ബാസ്‌കിന്‍ റോബിന്‍സ് പുതിയ കൂട്ടുകളിലും രുചികളിലും ഉത്പന്ന ശ്രേണി വിപുലമാക്കുകയാണ്.

ഈ 17 പുതിയ ഉത്പന്നങ്ങള്‍ രുചികളില്‍ മാത്രമല്ല കൂട്ടുകളിലും വ്യത്യസ്തതമാണ്. പുതിയ ശ്രേണിയുടെ ഭാഗമായി അവതരിപ്പിക്കുന്ന ഐസ്‌ക്രീം റോക്ക്‌സ് കടിച്ചു തിന്നുന്ന തരത്തിലുള്ളതാണ്. ചോക്ക്‌ലേറ്റ് കോട്ടിങ്ങുമുണ്ടാകും. രണ്ട് രുചികളില്‍ ലഭ്യമാണ്. ഇതിനു മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഒന്നാണ് പിസയോടൊപ്പം ഐസ്‌ക്രീം ചേര്‍ത്ത ഐസ്‌ക്രീം പിസകള്‍. മെര്‍മെയ്ഡ്, യൂണികോണ്‍ സണ്‍ഡേസ് പോലുള്ള ഫ്രൂട്ട് ക്രീം സണ്‍ഡേസ്, ഫെയറി ടെയില്‍ സണ്‍ഡേസ് ഉള്‍പ്പെട്ട ഉണര്‍വ്വ് നല്‍കുന്ന ഐസ്‌ക്രീം ഫ്‌ളോട്ടുകളുമുണ്ട്. കാരമല്‍ മില്‍ക്ക് കേക്ക്, ബ്ലൂബെറി, വൈറ്റ് ചോക്കലേറ്റ്, ഫ്രൂട്ട് നിഞ്ച തുടങ്ങിയവയും പുതിയ രുചികളിലുണ്ട്. ബ്രൗണി സണ്ടേ കപ്പ്, ഇറ്റാലിയന്‍ കുക്കീസോടു കൂടിയ ഫണ്‍വിച്ച് സാന്‍ഡ്വിച്ച്, ഐസ്‌ക്രീം റോക്‌സ് തുടങ്ങിയ പുതിയ രുചികളോടെ ബ്രാന്‍ഡ് റീട്ടെയില്‍ വിപണിയിലും മികച്ച വളര്‍ച്ച ലക്ഷ്യമിടുകയാണ്.

ബാസ്‌കിന്‍ റോബിന്‍സിന് കൊച്ചിയില്‍ 7 പാര്‍ലറുകളുണ്ട്. കേരളത്തിലെമ്പാടുമായി 28 പാര്‍ലറുകളും രാജ്യമൊട്ടാകെയായി 850 കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ ഓരോ വര്‍ഷവും 2 പാര്‍ലറുകള്‍ വീതവും ദേശീയ തലത്തില്‍ 100 പാര്‍ലറുകളും കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകള്‍, ആധുനിക വ്യാപാര സ്റ്റോറുകള്‍, ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍, കാറ്ററിങ് തുടങ്ങിയ ഭക്ഷ്യ സേവന ദാതാക്കളിലൂടെയും ബ്രാന്‍ഡ് റീട്ടെയില്‍ രംഗത്തുണ്ട്.

ഓണ്‍ലൈനിലൂടെയും ബ്രാന്‍ഡ് സുസ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നിലൊരു ഭാഗം വില്‍പ്പനയും ഇപ്പോള്‍ ഓണ്‍ലൈനിലൂടെയാണ്. സ്വിഗ്ഗി, സൊമാറ്റോ, ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ് ബാസ്‌ക്കറ്റ്, സെപ്‌റ്റോ തുടങ്ങിയ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലെല്ലാം ലഭ്യമാണ്.

ഐസ്‌ക്രീമുകളില്‍ കൊണ്ടുവരുന്ന മാറ്റങ്ങളാണ് തങ്ങളുടെ വളര്‍ച്ചയുടെ പ്രധാന കാരണമെന്നും ഏറ്റും മികച്ച ഉത്പന്നം മികച്ച നിലവാരത്തിലും വകഭേദങ്ങളിലും ഉപഭോക്താക്കള്‍ ഇതുവരെ ഇന്ത്യയില്‍ കണ്ടിട്ടില്ലാത്ത തരത്തില്‍ എത്തിക്കുന്നുണ്ടന്നും ഗ്രാവിസ് ഫൂഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്-ബാസ്‌കിന്‍ റോബിന്‍സിന്റെ സിഇഒ മോഹിത് ഖട്ടാര്‍ പറഞ്ഞു. വേനല്‍ കാല കളക്ഷന്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ പുതിയ ഉത്പന്നങ്ങള്‍ ആസ്വദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാലൈന്‍സ് ആന്റ് ക്രീം വാനില, കോട്ടണ്‍ കാന്‍ഡി എന്നീ രുചികള്‍ക്ക് കൊച്ചി നഗരത്തില്‍ വളരെ പ്രചാരമുണ്ട്. ബാസ്‌കിന്‍ റോബിന്‍സിന്റെ മാത്രം സ്വന്തമായ ഫ്‌ളേവറുകളായ കോട്ടണ്‍ കാന്‍ഡി, ഹണി നട്ട് ക്രഞ്ച്, വാനില, ഫ്രൂട്ട് ഫ്‌ളേവറുകളായ അല്‍ഫോന്‍സോ മാംഗോ, ബ്ലാക്ക് കറന്റ് എന്നിവയ്ക്കും ആരാധകരേറെയുണ്ട്. സണ്ടേസ്, ഐസ്‌ക്രീം കേക്കുകളില്‍ ഡിമാന്‍ഡ് ഏറുന്നു.പുതിയ രുചി വകഭേദങ്ങള്‍ ബാസ്‌കിന്‍ റോബിന്‍സിന് മികച്ച വളര്‍ച്ച സാധ്യതമാണ് നല്‍കുന്നത്.

ബാസ്‌കിന്‍ റോബിന്‍സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം 30 വര്‍ഷം പിന്നിട്ടിരിക്കുന്നു. 239 ലേറെ നഗരങ്ങളിലായി 850ലേറെ സ്റ്റോറുകളാണ് രാജ്യത്തുള്ളത്. പുതിയ ഉത്പന്നങ്ങള്‍ എല്ലാ പാര്‍ലറുകളിലും ലഭ്യമാണ്. ഐസ്‌ക്രീം റോക്ക്‌സ് പോലുള്ള പുതിയ ഉത്പന്നങ്ങള്‍ എല്ലാ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഡെലിവറി പാര്‍ട്ട്ണര്‍മാരിലും ലഭ്യമാണ്.