15
Wednesday
May 2024
May 2024
റിലയന്‍സ് ശീതളപാനീയ ബ്രാന്‍ഡ് ‘കാമ്പ ‘ ഉഡാന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നു
Posted on: May 8, 2023
കൊച്ചി : ചില്ലറ വില്‍പ്പനക്കാരുടെയും കിരാന സ്റ്റോറുകളുടെയും ഈബിടുബി പ്ലാറ്റ്ഫോമായ ഉഡാനില്‍
റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ ശീതള പാനിയ ബ്രാന്‍ഡായ കാമ്പ ലഭ്യ
മാക്കുന്നതിനുള്ള വിതരണപങ്കാളിത്തത്തിന് തുടക്കമായി.
തുടക്കത്തില്‍ ഇന്ത്യയിലുടനീളം അര ലക്ഷത്തിലേറെ ചെറുകിട സ്റ്റോറുകളില്‍ ഇതുവഴി കാമ്പയുടെ വിവിധ രുചികളിലുള്ള ശീതളപാനിയങ്ങള്‍ വില്‍പ്പനയ്ക്കെത്തും. അടുത്ത രണ്ടു മാസത്തിനകം ഒരു ലക്ഷത്തിലേറെ ചെറുകിട സ്റ്റോറുകളില്‍ കാമ്പബ്രാന്ഡിലുള്ള പാനീയങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
200 മില്ലിലിറ്റര്‍, 500 മില്ലിലിറ്റര്‍, രണ്ടുലിറ്റര്‍ ഫാമിലി പാക്ക് എന്നിങ്ങനെ വിവിധ അളവുകളിലുള്ള പാക്കുകളിലായി കാമ്പയുടെ കോള, ഓറഞ്ച്, ക്ലിയര്ലൈം രുചികളിലാണ് ഈ പാനിയങ്ങളെത്തുന്നത്.
TAGS: Camba Cola |
News in this Section
Related News