അക്ഷയ തൃതീയക്ക് ‘സ്റ്റണ്ണിംഗ് എവരി ഇയര്‍’ ശേഖരവുമായി തനിഷ്‌ക്

Posted on: April 21, 2023

കൊച്ചി : അക്ഷയ തൃതീയയുടെ ശുഭ അവസരത്തില്‍, ടാറ്റായില്‍ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ തനിഷ്‌ക്, ‘സ്റ്റണ്ണിംഗ എവരി ഇയര്‍’ എന്ന പേരില്‍ സ്വര്‍ണ്ണത്തിലും ഡയമണ്ടിലുമുള്ള ആധുനിക കമ്മലുകളുടെ വിപുലമായ ശേഖരം പുറത്തിറക്കി. ഈ പുതിയ അവതരണത്തിലൂടെ, സ്ത്രീകളുടെ ശൈലിക്ക് യോജിക്കുന്ന കമ്മലുകളുടെ ഡിസൈനുകളും വൈവിധ്യവും ബ്രാന്‍ഡ് വിപുലീകരിച്ചു.

ഓരോ അഭിരുചിക്കും ശൈലിക്കും വസ്ത്രധാരണത്തിനും അവസരത്തിനും അനുയോജ്യമായ രീതിയില്‍ മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കമ്മലുകളാണ് പുതിയ ശേഖരത്തിലുള്ളത്. ഗംഭീരമായ സ്റ്റഡുകള്‍, സമകാലിക ഡ്രോപ്പ് കമ്മലുകള്‍, ക്ലാസി ക്ലൈമ്പേഴ്‌സ്, പരമ്പരാഗത ജുംകകള്‍ എന്നിവയെല്ലാം ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. 18, 22 കാരറ്റ് സ്വര്‍ണ്ണത്തിലുള്ള വിപുലമായ രൂപകല്പനകളും കരകൗശല വൈദഗ്ദ്ധ്യവും ഉള്‍ക്കൊള്ളുന്ന ഈ ശേഖരത്തിലെ ഓരോ ആഭരണവും വളരെ കൃത്യതയോടെയും വിശദാംശങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചും രൂപകല്പ്പന ചെയ്തിട്ടുള്ളതാണ്.

അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി വിസ്മയിപ്പിക്കുന്ന കമ്മല്‍ ഡിസൈനുകള്‍ക്കൊപ്പം മികച്ച ഓഫറുകളും തനിഷ്‌ക് നല്‍കുന്നു. ഏപ്രില്‍ 24 വരെ സ്വര്‍ണ്ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിലും 20 ശതമാനം കിഴിവ് നല്‍കുന്നു. കൂടാതെ ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണ്ണവും നൂറ് ശതമാനം എക്സ്ചേഞ്ച് മൂല്യത്തോടെ മാറ്റി ‘സ്റ്റണ്ണിംഗ് എവരി ഇയര്‍’ ശേഖരം സ്വന്തമാക്കാനാകും.

സ്വര്‍ണ്ണ വില അസ്ഥിരമായ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിന്, ഈ മാസം ഒരു ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍ തനിഷ്‌ക് ആരംഭിച്ചിട്ടുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ജ്വല്ലറി ഡിവിഷന്‍ സിഇഒ അജോയ് ചൗള പറഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്യാനും സ്വര്‍ണവില അസ്ഥിരതയില്‍ നിന്ന് അവരെ സ്വയം പരിരക്ഷിക്കാനും ഇത് അനുവദിക്കുന്നു. ഉയര്‍ന്ന സ്വര്‍ണ്ണ വില വ്യവസ്ഥയില്‍, ഉപഭോക്താക്കളുടെ ബജറ്റ് പരിമിതികള്‍ പരിഹരിക്കാന്‍ പഴയ സ്വര്‍ണ്ണം മാറ്റിവാങ്ങുന്നതിലും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതുവഴി ആഭരണങ്ങള്‍ വാങ്ങുന്നതിന് ഈ ശുഭകരമായ കാലയളവ് പ്രയോജനപ്പെടുത്താന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. 22 കാരറ്റ് സ്വര്‍ണ്ണത്തിലും ഡയമണ്ടിലുമുള്ള ‘സ്റ്റണ്ണിങ് എവരി ഇയര്‍’ ശേഖരം പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അക്ഷയ തൃതീയ ഉത്സവ കാലയളവിലെ റീട്ടെയില്‍ വില്‍പ്പനയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുത്ത തനിഷ്‌ക് സ്റ്റോറുകളിലും തനിഷ്‌കിന്റെ www.tanishq.co.in/stunningeveryear എന്ന ഇ-കൊമേഴ്സ് വെബ്സൈറ്റിലും ‘സ്റ്റണ്ണിംഗ് എവരി ഇയര്‍’ ശേഖരം ലഭ്യമാണ്