ഈസ്റ്റേണിന്റെ അസല്‍ കായം സാമ്പാര്‍ പൊടി പുറത്തിറക്കി

Posted on: March 13, 2023

കൊച്ചി: ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് പ്രൈവറ്റ്‌ലിമിറ്റഡിന്റെ (ഇസിപിഎല്‍) ഏറ്റവും പുതിയ ഉത്പ്പന്നമായ അസല്‍ കായം സാമ്പാര്‍ പൊടി പുറത്തിറക്കി. ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് സിഇഒ നവാസ്മീരാന്‍, സിഎംഒ മനോജാല്‍വാനി, സിഎസ്ഒ ശ്രീനിവാസ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഉത്പ്പന്നം വിപണിയില്‍ അവതരിപ്പിച്ചത്.

കേരളത്തിന്റെ തനതായ കായം രുചിയും സുഗന്ധവുംസവിശേഷമായ നിലയില്‍ ഒത്തുചേരുന്നതാണ് അസ്സല്‍കായം സാമ്പാര്‍ പൊടി. ഏറ്റവും മികച്ച സാമ്പാറിന് ആവശ്യമായ രുചിയും, നിറവും,സുഗന്ധവും പ്രദാനം ചെയ്യുന്നു അസല്‍ കായം സാമ്പാര്‍ പൊടി. കേരളത്തില്‍ അങ്ങോളമിങ്ങോളമുളള വിതരണ ശൃംഖലക്ക് അനുയോജ്യമായ നിലയില്‍ 100, 20 ഗ്രാംപായ്ക്കുകളില്‍ അസല്‍ കായം സാമ്പാര്‍ പൊടി ലഭ്യമാകും.

ഈസ്റ്റേണിന്റെ പ്രസ്തുത ശ്രേണിയില്‍ വരുന്ന ഉത്പ്പന്നങ്ങള്‍ക്ക് വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുവാന്‍ അസല്‍ കായം സാമ്പാര്‍ പൊടി ഉപകരിക്കും. കേരളത്തിലെ ബ്ലെന്‍ഡഡ് സുഗന്ധ വ്യഞ്ജന വിപണിയുടെ 50 ശതമാനത്തിലധികം വിപണിവിഹിതം ഈസ്റ്റേണിനാണ്. ഈസ്റ്റേണിന്റെ ഒ
രു സുപ്രധാന ഉത്പ്പന്നമായ സാമ്പാര്‍ പൊടിയുടെ മേഖലയില്‍ നൂതനമായ കണ്ടെത്തലുകള്‍ക്കായി ഒരു സെന്റര്‍ഫോര്‍ എക്‌സലന്‍ പ്രവര്‍ത്തിക്കുന്നു.