ലുലു ഗുഡ്‌നസ് ഫോര്‍എവര്‍ നെയ്യ് ഇന്ത്യന്‍ വിപണിയില്‍

Posted on: March 2, 2023

തിരുവനന്തപുരം : ലുലു ഗുഡ്‌സ് ഫോര്‍എവര്‍ നെയ്യ് ഇന്ത്യന്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സംവിധായകനും നടനും കേരള കള്‍ച്ചറല്‍ ആക്റ്റിവിസ്റ്റ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍ ഉത്പന്നത്തിന്റെ ലോഞ്ച് നിര്‍വ്വഹിച്ചു.

ലുലുവിന്റെ ഗുഡ്‌സ് ഫോര്‍എവര്‍ ബ്രാന്‍ഡിന് കീഴില്‍ ഇന്ത്യയിലെത്തുന്ന ആദ്യ പ്രീമിയം ഉത്പന്നമാണ് ഗുഡ്‌സ് ഫോര്‍ എവര്‍ ഗീ. പരിശുദ്ധമായ നെയ്യ് ഉപഭോക്താക്കളിലേയ്ക്ക് എത്തിയ്ക്കുകയാണ് ലക്ഷ്യം. എല്ലാ ലുലുഹൈപ്പര്‍മാര്‍ക്കറ്റുകളിലും നെയ്യ് വില്‍പനയ്ക്കുണ്ടാകും.

ലോകോത്തര ബ്രാന്‍ഡുകളുമായും ഉത്പാദകരുമായും സഹകരിച്ച് കൂടുതല്‍ പ്രീമിയം ഉത്പന്നങ്ങള്‍ ലുലു വിപണിയിലെത്തിക്കുമെന്ന് ലുലു പ്രൈവറ്റ് ലേബല്‍ ഡയറക്റ്റര്‍ ഷമീം സൈനുലബ്ദീന്‍ പറഞ്ഞു. പ്രീമിയം വിഭാഗത്തി ല്‍പ്പെടുന്ന ഉത്പന്നങ്ങളടക്കം 600ഓളം ബ്രാന്‍ഡുകളാണ് ലുലുവിന്റേതായി നിലവില്‍ വിപ
ണിയിലുള്ളത്. ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്റ്റര്‍ ജോയ് ഷഡാനന്ദന്‍, റീജ്യണല്‍ മാനെജര്‍ അബ്ദുള്‍ സലീം ഹസന്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഇ.വി. രാജേഷ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ കെ.കെ. ഷെറിഫ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.