കിംബര്‍ലി-ക്ലാര്‍ക്ക് പ്രീമിയം ഹഗ്ഗീസ് നേച്ചര്‍ കെയര്‍ ഡയപ്പര്‍ പുനരവതരിപ്പിച്ചു

Posted on: February 27, 2023

കൊച്ചി : തങ്ങളുടെ പ്രീമിയം ഡയപ്പര്‍ ഹഗ്ഗീസ് നേച്ചര്‍ കെയര്‍ ശ്രേണി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി വീണ്ടും അവതരിപ്പിക്കുന്നതായി കിംബര്‍ലി-ക്ലാര്‍ക്ക് പ്രഖ്യാപിച്ചു. ആകര്‍ഷകമായ പുതിയ പാക്കേജുമായാണ് ഹഗ്ഗീസ് നേച്ചര്‍ കെയര്‍ വീണ്ടുമെത്തുന്നത്. അമ്മമാര്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്കു വേണ്ടി ഹഗ്ഗീസ് നേച്ചര്‍ കെയര്‍ തിരിച്ചറിയാനും തെരഞ്ഞെടുക്കാനും ഇതു കൂടുതല്‍ സൗകര്യപ്രദമായിരിക്കും.

കുട്ടികളുടെ ചര്‍മം മുതിര്‍ന്നവരുടേതിനേക്കാള്‍ 30 ശതമാനം കനം കുറഞ്ഞതാണ്. ഡയപ്പര്‍ റാഷുകളും മറ്റ് ചര്‍മ അസ്വസ്ഥതകളും ഇതിലുണ്ടാകാം. ഈ പ്രശ്നം മറി കടക്കുന്നതാണ് നൂറു ശതമാനം ഓര്‍ഗാനിക് കോട്ടണിലുള്ള ഹഗ്ഗീസ് നേച്ചര്‍ കെയര്‍. ഇത് കുഞ്ഞിന്റെ ശരീരത്തില്‍ ലോലമായി നില്‍ക്കുന്നതിനാല്‍ ഡയപ്പര്‍ റാഷുകള്‍ ഉണ്ടാകില്ല

ക്ലിനിക്കലായി തെളിയിക്കപ്പെട്ട 12 മണിക്കൂര്‍ വലിച്ചെടുക്കല്‍ മൂലം പുതിയ ഹഗ്ഗീസ് നേച്ചര്‍ കെയര്‍ കാറ്റു കടക്കാന്‍ അവസരമുണ്ടാക്കുയും ഡയപ്പര്‍ റാഷുകള്‍ ഒഴിവാക്കുകയും ചെയ്യും. കുട്ടിയെ നനവില്ലാതെയും സൗകര്യപ്രദമായും സൂക്ഷിക്കുകയും ചെയ്യും. തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും നല്ലതു നല്‍കാന്‍ അമ്മമാര്‍ക്ക് ആത്മവിശ്വാസവും നല്‍കും.

ഗവേഷണങ്ങളുടെ പിന്‍ബലത്തില്‍ ഡയപര്‍ റാഷുണ്ടാകുന്നതിനെ തടയുന്ന രീതിയില്‍ ഹഗ്ഗീസ് നേച്ചര്‍ കെയര്‍ അമ്മമാരുടെ ഒന്നാമത്തെ തെരഞ്ഞെടുപ്പായി മാറിയിട്ടുണ്ട്. ഓര്‍ഗാനിക് കോട്ടണിലുള്ള ഹഗ്ഗീസ് നേച്ചര്‍ കെയറിന്റെ പാരാബെനുകളും ക്ലോറിനും ലാറ്റെക്സും ഇല്ലാതെ നല്‍കുന്ന സംരക്ഷണം പത്തില്‍ എട്ട് അമ്മമാര്‍ക്കും പ്രിയപ്പെട്ടതാണ്.

കുട്ടികളുടെ ചര്‍മത്തിന്റെ ആരോഗ്യത്തില്‍ ഹഗ്ഗീസിനുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്ന ഡിജിറ്റല്‍ ഫിലിമും പുനര്‍ അവതരണത്തോട് അനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്. കുഞ്ഞിന്റെ ലോലമായ ചര്‍മത്തെ അറിയുകയും അതിനായി ഏറ്റവും മികച്ച സംരക്ഷണം നല്‍കുകയും ചെയ്യുന്ന പുതിയ ഹഗ്ഗീസ് നേച്ചര്‍ കെയറിന്റെ ഫലപ്രാപ്തിയെ കുറിച്ചാണ് ഈ ഫിലിം സന്ദേശം നല്‍കുന്നത്.

കുട്ടികള്‍ക്ക് ഏറ്റവും മികച്ചതു നല്‍കുന്നതിനാണ് ഹഗ്ഗീസില്‍ തങ്ങള്‍ ശ്രമിക്കുന്നതെന്ന് കിംബര്‍ലി-ക്ലാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ സാക്ഷി വര്‍മ മേനോന്‍ പറഞ്ഞു. കുട്ടികള്‍ക്കായുള്ള ഓര്‍ഗാനിക് കോട്ടണു വേണ്ടി അമ്മമാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ആവശ്യം തങ്ങളുടെ ഉപഭോക്തൃ സര്‍വേയില്‍ ഉയര്‍ന്നു വരികയുണ്ടായി. ഇതിനോടുള്ള പ്രതികരണമായാണ് തങ്ങള്‍ ഹഗ്ഗീസ് നേച്ചര്‍ കെയര്‍ വികസിപ്പിച്ചെടുത്തതെന്നും സാക്ഷി പറഞ്ഞു.

ഹഗ്ഗീസ് നേച്ചര്‍ കെയര്‍ ശ്രേണി ഓഫ്ലൈന്‍ സ്റ്റോറുകളിലും ഇ-കോമേഴ്സ് സംവിധാനങ്ങളിലും ലഭ്യമാണ്.

 

 

TAGS: Kimberly-Clark |