ക്രോമയുടെ മാജിക്കല്‍ സമ്മര്‍ സെയില്‍

Posted on: February 24, 2023

കൊച്ചി : ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്നി-ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ, ഉപഭോക്താക്കള്‍ക്ക് ഗൃഹോപകരണങ്ങളില്‍ നിരവധി ഓഫറുകള്‍ നേടാനുള്ള അവസരം നല്‍കിക്കൊണ്ട് മാജിക്കല്‍ സമ്മര്‍ സെയില്‍ പ്രഖ്യാപിച്ചു. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തെ നേരിടാന്‍ വീടുകളെ ഒരുക്കാനുള്ള അവസരമാണ് ക്രോമയുടെ ഈ സമ്മര്‍ സെയില്‍.

സമ്മര്‍ സെയിലില്‍ ഉപഭോക്താക്കള്‍ക്ക് എയര്‍ കണ്ടീഷണറുകള്‍, റൂം കൂളറുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയവയ്ക്ക് 45 ശതമാനം വരെ കിഴിവ് ലഭിക്കും. ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള എയര്‍ കണ്ടീഷണറുകളുടെ വിപുലമായ ശ്രേണി ക്രോമ ഒരുക്കിയിട്ടുണ്ട്. എക്സ്ചേഞ്ച്, അപ്ഗ്രേഡ് ആനുകൂല്യങ്ങള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, 18 മാസം വരെയുള്ള ഇഎംഐ ഓപ്ഷനുകള്‍ എന്നിവയുള്ള 350 ലധികം എസികളും 450 ലധികം റഫ്രിജറേറ്ററുകളുമാണ് ഉപഭോക്താക്കള്‍ക്കായി ക്രോമയില്‍ ഒരുക്കിയിരിക്കുന്നത്.

27,990 രൂപയില്‍ ആരംഭിക്കുന്ന സ്പ്ലിറ്റ് എസികളും 5,990 രൂപയില്‍ ആരംഭിക്കുന്ന റൂം കൂളറുകളും 21,990 രൂപയില്‍ ആരംഭിക്കുന്ന ക്രോമ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളും ഉള്‍പ്പടെ ചൂടിനെ മറികടക്കാനുള്ള എല്ലാം ക്രോമ സമ്മര്‍ സെയിലില്‍ ലഭ്യമാണ്. വലിയ റഫ്രിജറേറ്ററുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 630 ലിറ്റര്‍ സൈഡ്-ബൈ-സൈഡ് കണ്‍വെര്‍ട്ടിബിള്‍ റഫ്രിജറേറ്ററുകള്‍ 64,990 രൂപ മുതല്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിന് അനുയോജ്യമായ ശരിയായ കൂളിങ് സൊലൂഷന്‍സിനായി ക്രോമ സ്റ്റോറുകളിലെ ജീവനക്കാരില്‍ നിന്ന് വിദഗ്‌ദ്ധോപദേശവും ലഭിക്കും.

സമ്മര്‍ സെയില്‍ ജൂസര്‍ മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍, ഫാനുകള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കും അവിശ്വസനീയമായ ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ വേനല്‍ക്കാലത്ത് ഉപഭോക്താക്കള്‍ക്ക് മികച്ച ഡീലുകളും അത്യാധുനിക സാങ്കേതികവിദ്യയും നല്‍കുന്നതില്‍ ക്രോമ ഒരു കുറവും വരുത്തിയിട്ടില്ല.

ക്രോമ സ്റ്റോറുകള്‍, croma.com അല്ലെങ്കില്‍ Tata Neu-ല്‍ നിന്ന് സമ്മര്‍ സെയില്‍ ഓഫരുകള്‍ സ്വന്തമാക്കാം. നിങ്ങളുടെ വീട്ടുപകരണങ്ങള്‍ അപ്ഗ്രേഡ് ചെയ്യാനും മികച്ച സാങ്കേതികവിദ്യ അനുഭവിക്കാനുമുള്ള അവസരമാണ് ക്രോമ സമ്മര്‍ സെയില്‍.