7 അപ്പിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ രശ്മിക മന്ദാന

Posted on: February 16, 2023

കൊച്ചി : യൂത്ത് ഐക്കണും സൂപ്പര്‍സ്റ്റാറുമായ രശ്മിക മന്ദാനയെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച് 7അപ്പ്. ഫിഡോ ഡിഡോയ്ക്ക് ഫ്ളൈയിങ് കിസ് നല്‍കി പ്രണയം അറിയിക്കുന്ന രശ്മിക മന്ദാനയുടെ വീഡിയോ പുറത്തിറക്കിയാണ് 7അപ്പ് രശ്മികയുമായുള്ള പുതിയ സഹകരണം പ്രഖ്യാപിക്കുന്നത്.

ഇന്ത്യയുടെ ദേശീയ ക്രഷായ രശ്മിക മന്ദാന അവരുടെ ചുറുചുറുക്കുള്ള പ്രകൃതം കൊണ്ടും അയല്‍വീട്ടിലെ പെണ്‍കുട്ടി എന്ന തരത്തിലുള്ള വ്യക്തിത്വം കൊണ്ടും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ ഇടംനേടി. അവരുടെ അനായാസവും ചടുലവുമായ രീതി ഇന്ന് രാജ്യത്തെ മുന്‍നിര യുവ വനിതാ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായി മുന്നേറാന്‍ അവരെ സഹായിച്ചു. ഈ ബ്ലോക്ക്ബസ്റ്റര്‍ പങ്കാളിത്തം രാജ്യത്തെ യുവജനങ്ങളുമായുള്ള സെവന്‍ അപ്പിന്റെ ബന്ധം കൂടുതല്‍ ശക്തമാക്കും.

ഉന്മേഷവും ചടുലതയും നിറഞ്ഞ വ്യക്തിത്വമുള്ള രശ്മിക അതിവേഗം ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട യൂത്ത് ഐക്കണുകളില്‍ ഒരാളായി മാറി. അതുകൊണ്ടുതന്നെ 7അപ്പിന് ഏറ്റവും അനുയോജ്യമായ വ്യക്തിത്വമാണ് രശ്മിക. രശ്മികയ്ക്കുള്ള ആരാധകരും അംഗീകാരവും വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ശൃംഖല വര്‍ധിപ്പിക്കാന്‍ ഞങ്ങളെ സഹായിക്കും. ഏറ്റവും പുതുമയുള്ള മുഖവുമായി ചേര്‍ന്ന് രസകരവും ആകര്‍ഷകവുമായ കാംപയ്‌നുകള്‍ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ആവേശത്തിലാണ്-പെപ്‌സികോ ഇന്ത്യ എനര്‍ജി, ഹൈഡ്രേഷന്‍ ആന്‍ഡ് ഫ്ളേവേഴ്‌സ് സീനിയര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ നസീബ് പുരി പറഞ്ഞു.

ഉന്‍മേഷത്തിന്റെ പര്യായമായ 7അപ്പിന്റെ മുഖമാകുന്നതില്‍ ഞാന്‍ വളരെ ത്രില്ലിലാണ്. 7അപ്പുമായുള്ള ഈ യാത്ര ആരംഭിക്കുന്നതും വരാനിരിക്കുന്ന രസകരമായ കാംപയ്‌നുകള്‍ എല്ലാവരും ആസ്വദിക്കുന്നതും കാണാനുള്ള ആവേശത്തിലാണ് ഞാന്‍. നവോന്മേഷം പകരുന്ന ഈ പുതിയ ഉദ്യമം ഏറ്റെടുക്കുന്നതില്‍ പ്രേക്ഷകരുടെ സ്‌നേഹം പ്രതീക്ഷിക്കുന്നു-രശ്മിക മന്ദാന പറഞ്ഞു.

രാജ്യത്തുടനീളമുള്ള പരമ്പരാഗത, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഏറ്റെടുക്കാന്‍ പോകുന്ന 7അപ്പിന്റെ പുതിയ ടിവിസിയില്‍ രശ്മികയെ അവതരിപ്പിക്കുന്നു.