കാലിഫോര്‍ണിയ ആല്‍മണ്ട് വാലന്റൈന്‍ ഡേ ക്വാംപെയ്ന്‍ പ്രോ

Posted on: February 10, 2023

കൊച്ചി : വാലന്റൈന്‍സ് ദിനത്തില്‍ ആല്‍മണ്ട് കൊണ്ട് സ്‌നേഹത്തിന്റെയും ആരോഗ്യത്തിന്റെയും സമ്മാനം നല്‍കാന്‍ ആഹ്വാനം ചെയ്ത് കാലിഫോര്‍ണിയ ആല്‍മണ്ട്. ഈവര്‍ഷം നിങ്ങളുടെ സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കുക മാത്രമല്ല, നല്ല ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും സമ്മാനമായി നല്‍കുന്നത് പരിഗണിക്കണമെന്നും കാലിഫോര്‍ണിയ ആല്‍മണ്ട് ആഹ്വാനം ചെയ്യുന്നു.

സിങ്ക്, ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, പ്രോട്ടീന്‍ തുടങ്ങിയ 15 പോഷകങ്ങളുടെ പ്രകൃതിദത്തമായ ഉറവിടമാണ് ആല്‍മണ്ട്, കൂടാതെ ഹൃദയാരോഗ്യം, ചര്‍മ ആരോഗ്യം, ഭാരം നിയന്ത്രിക്കല്‍ എന്നിവയ്ക്കും ഗുണകരമാണ്. ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാല്‍ ആല്‍മണ്ട് പതിവായി കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും, അവയില്‍ പ്രായം തടയുന്ന ഗുണങ്ങള്‍ നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പ്രശസ്ത നടി നിഷ ഗണേഷ് പറഞ്ഞു.

നിങ്ങളുടെ ഇഷ്ട വ്യക്തിക്ക് വര്‍ഷം മുഴുവനും ആസ്വദിക്കാന്‍ കഴിയുന്ന ചിന്തനീയവും ആരോഗ്യകരവുമായ ഒരു സമ്മാനമാണ് ആല്‍മണ്ടെന്ന് ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നെസ് കണ്‍സള്‍ട്ടന്റ് ഷീല കഷ്ണസ്വാമി പറഞ്ഞു. വാലന്റൈന്‍സ് ഡേ ഡെസേര്‍ട്ടുകളില്‍ ആല്‍മണ്ട് ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെപ്രിയപ്പെട്ടവരുടെ ആരോഗ്യത്തിലും രുചിയിലും നിങ്ങള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് കാണിക്കാനുള്ള ഒരു മികച്ച മാര്‍ഗമാണെന്ന് പ്രമുഖ ഷെഫ് സരന്‍ഷ് ഗോ പറഞ്ഞു.