വാലന്റൈന്‍സ് ദിനത്തിന് മുന്നോടിയായി ഫാസ്റ്റ്ട്രാക്ക് ‘മിക്സ്മാച്ച്ഡ്’ വാച്ചുകളുടെ ശേഖരം പുറത്തിറക്കി

Posted on: February 9, 2023

കൊച്ചി :വാലന്റൈന്‍സ് ദിനത്തിനായി ഫാസ്റ്റ്ട്രാക്ക് കപ്പിള്‍ വാച്ചുകളുടെ ശേഖരം അവതരിപ്പിക്കുന്നു. ഫാസ്റ്റ്ട്രാക്ക് യൂത്ത് ബ്രാന്‍ഡ് അവതരിപ്പിച്ച ആദ്യ പെയര്‍ വാച്ച് ശേഖരമാണ് ഫാസ്ട്രാക്ക് മിക്‌സ്മാച്ച്ഡ്. അത് രസകരവും അതുല്യവുമായ ആക്സസറികളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നു.

പങ്കാളിയുമായി നിങ്ങള്‍ പങ്കിടുന്ന അതുല്യമായ ബന്ധത്തെ ഓര്‍മ്മപ്പെടുത്തും വിധം മിക്‌സ്മാച്ച്ഡ് പെയര്‍ വാച്ചിന്റെ സെക്കന്‍ഡ്‌സ് സൂചിയില്‍ ഹൃദയത്തിന്റെയും ഹൃദയമിടിപ്പിന്റെയും ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. മിക്‌സ്മാച്ച്ഡ് ശ്രേണിയിലെ എല്ലാ വാച്ചുകളിലും വാലന്റൈന്‍സ് ദിനത്തിന്റെ തീം സൂക്ഷ്മമായി പ്രതിഫലിക്കുന്നു.

ഡാസ് ലിംഗ് ഗോള്‍ഡ്, റിച്ച് ഗ്രേ, ക്ലാസിക് പിങ്ക്, എലഗന്റ് ബ്ലൂ തുടങ്ങിയ നിറങ്ങളില്‍ മിക്‌സ്മാച്ച്ഡ് പെയര്‍ വാച്ചുകള്‍ 3995 രൂപയ്ക്ക് ഫാസ്റ്റ് ട്രാക്ക് സ്റ്റോറുകള്‍, ടൈറ്റന്‍ വേള്‍ഡ് സ്റ്റോറുകള്‍, www.fastrack.in എന്നിവിടങ്ങള്‍ക്കൊപ്പം ലാര്‍ജ് ഫോര്‍മാറ്റ് സ്റ്റോറുകളിലും അംഗീകൃത ഡീലര്‍മാരില്‍ നിന്നും പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ലഭ്യമാണ്.

നിങ്ങളുടെ മനോഭാവവുമായി പൊരുത്തപ്പെടുന്ന അപ്രതീക്ഷിതവും രസകരവുമായ ഘടകങ്ങള്‍ കലര്‍ത്തി, ഫാസ്ട്രാക്ക് മിക്‌സ്മാച്ച്ഡ് അദ്വിതീയമായ ബന്ധങ്ങളെ ആഘോഷിക്കുകയും അവരുടേതായ ഒരു താളം പിന്തുടരുകയും ചെയ്യുന്നു.