കുട്ടികളിലെ ഹ്രസ്വദൃഷ്ടി തടയുന്നതിന് സ്റ്റെല്ലെസ്റ്റ് ലെന്‍സുകളുമായി എസ്സിലോര്‍

Posted on: February 8, 2023

കൊച്ചി : ലെന്‍സ് വിപണിയില്‍ ലോകത്തെ പ്രമുഖരായ എസ്സിലോര്‍ കുട്ടികളിലെ ഹ്രസ്വദൃഷ്ടി (മയോപിയ) തടയുന്നതിനും ഭാവിയിലക്കുള്ള അവരുടെ കാഴ്ച സംരക്ഷണത്തിനുമായി എസ്സിലോര്‍ സ്റ്റെല്ലെസ്റ്റ് ലെന്‍സുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

‘എച്ച്എഎല്‍ടി’ (ഹോള്‍ട്ട്- ഹൈലി ആസ്ഫെറിക്കല്‍ ലെന്‍സ്ലെറ്റ് ടാര്‍ജറ്റ്) എന്ന നൂതന സാങ്കേതിക വിദ്യയാണ് എസ്സിലോര്‍ ഗവേഷണ, വികസന ടീം സ്റ്റെല്ലെസ്റ്റ് ലെന്‍സ് രൂപകല്‍പ്പനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 11 വളയങ്ങളില്‍ പരന്നു കിടക്കുന്ന 1021 ആസ്ഫെറിക്കല്‍ ലെന്‍സ്ലെറ്റുകളുടെ കൂട്ടം ഉള്‍പ്പെടുന്നതാണ് ഹോള്‍ട്ട് സാങ്കേതിക വിദ്യ. ഇത് മയോപിയ കൂടുന്നത് തടയുന്നതിനും ശരിയാക്കുന്നതിനും ഒറ്റ വിഷന്‍ സോണിലൂടെ ദൂര കാഴ്ചയില്‍ വ്യക്തത വരുത്താനും സഹായിക്കുന്നു.

മുന്‍നിര ഗവേഷണ സ്ഥാപനങ്ങളുടെയും മയോപിയ വിദഗ്ധരുടെയും സഹകരണത്തോടെ കഴിഞ്ഞ 30 വര്‍ഷത്തിലദികമായി നടത്തി വരുന്ന പഠനങ്ങളുടെയും രൂപകല്‍പ്പനയുടെയും ഗവേഷണങ്ങളുടെയും ഫലമാണ് ഈ സാങ്കേതിക വിദ്യ.

കുട്ടികളിലെ മയോപിയയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ നേതൃ വിദഗ്ധരെ എസ്സിലോര്‍ സ്റ്റെല്ലെസ്റ്റ് സഹായിക്കുമെന്നും മയോപിയ പരിപാലനത്തില്‍ 30 വര്‍ഷത്തെ ഗവേഷണ ഫലമായി ഏറ്റവും മികച്ച പരിഹാരം നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും എസ്സില്ലോര്‍ സ്റ്റെല്ലെസ്റ്റ് ഇന്ത്യന്‍ വിപണിയില്‍ കാര്യമായ മാറ്റം വരുത്തുമെന്ന് ഉറപ്പാണെന്നും എസ്സിലോര്‍ ലക്സോട്ടിക്ക ദക്ഷിണേഷ്യ രാജ്യ മേധാവി നരസിംഹന്‍ നാരായണന്‍ പറഞ്ഞു.

ഈയിടെ നടത്തിയ പഠനത്തില്‍ 5-15 വയസിനിടയിലെ കുട്ടികളില്‍ 1999ല്‍ മയോപിയ സാന്നിദ്ധ്യം 4.4 ശതമാനമായിരുന്നെങ്കില്‍ 2019ല്‍ അത് 21.9 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 25 ശതമാനമായും കണക്കാക്കുന്നു. കോവിഡ്-19 കുട്ടികളുടെ പുറത്തു പോക്ക് കുറച്ചു. കൂടുതല്‍ സമയം അകത്ത് ചെലവിഴിച്ചത് കാര്യമായി ബാധിച്ചിട്ടുണ്ട്. കുട്ടികളില്‍ മയോപിയയുടെ അളവ് ഗണ്യമായി വര്‍ധിക്കുന്നുണ്ടെന്ന് നേതൃ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. മയോപിയ കൂടുന്നത് കുട്ടികളുടെ കാര്യക്ഷമത കുറയ്ക്കും.

ഏക വിഷന്‍ ലെന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ ദിവസവും 12 മണിക്കൂര്‍ ഉപയോഗിച്ചാല്‍ എസ്സിലോര്‍ സ്റ്റെല്ലെസ്റ്റ് ലെന്‍സുകള്‍ മയോപിയ കൂടുന്നത് ശരാശരി 67 ശതമാനം കുറയ്ക്കുന്നതായി ക്ലിനിക്കല്‍ ട്രയലില്‍ തെളിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം കഴിയുമ്പോള്‍ ഈ ലെന്‍സുകള്‍ ഉപോഗിക്കുന്ന 10 കുട്ടികളില്‍ ഒമ്പതു പേരുടെയും കണ്ണുകള്‍ സാധാരണ നിലയിലാകുന്നതായും ക്ലിനിക്കല്‍ ട്രയലില്‍ കണ്ടെത്തി. എസ്സിലോര്‍ സ്റ്റെല്ലെസ്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്ന മൂന്നില്‍ രണ്ടു കുട്ടികള്‍ക്കും രണ്ടു വര്‍ഷത്തിനു ശേഷവും കണ്ണട മാറ്റേണ്ടി വരുന്നില്ല. ഈ ലെന്‍സുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ കാഴ്ച 100 ശതമാനവും പൂര്‍ണമാണ്. 100 ശതമാനം കുട്ടികളും പുതിയ ലെന്‍സുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ട്രയലില്‍ കണ്ടെത്തി. 91 ശതമാനം കുട്ടികളും മൂന്നു ദിവസം കൊണ്ട് പൊരുത്തപ്പെടുന്നു. 94 ശതമാനം കുട്ടികളും പുതിയ ലെന്‍സില്‍ തൃപ്തരാണെന്നും ക്ലിനിക്കല്‍ ട്രയലില്‍ തെളിഞ്ഞു.

രണ്ടു വര്‍ഷത്തെ ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ ജാമ ഒപ്താല്‍മോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ എസ്സിലോര്‍ എക്സ്പേര്‍ട്ട് സ്റ്റോറുകളിലും പ്രമുഖ കണ്ണാശുപത്രികളിലും ഉല്‍പ്പന്നം ലഭ്യമാണ്. എസ്സിലോര്‍ സ്റ്റെല്ലെസ്റ്റിന്റെ വില ലെന്‍സിനു മാത്രം 16500 രൂപയാണ് (നികുതി കൂടാതെ).