X8 ഹൈഡ്രജന്‍ വാട്ടര്‍ ബോട്ടിലുകളുമായി സെറീന്‍ എന്‍വിറോടെക്

Posted on: January 30, 2023

മുംബൈ : ഏറ്റവും പുതിയ ടെക്4.0 ഉത്പന്നമായ udazH-ന്റെ X8 ഹൈഡ്രജന്‍ വാട്ടര്‍ ബോട്ടിലുകള്‍ വിപണിയില്‍. ഇലക്ട്രോലിസിസ് പ്രക്രിയയിലൂടെയാണ് X8 വാട്ടര്‍ ബോട്ടില്‍ ഹൈഡ്രജന്‍ നിറഞ്ഞ വെള്ളംഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജന്‍ വെള്ളവുമായി ബന്ധപ്പെട്ടിട്ടില്ല; അത് അതിന്റെ ശുദ്ധമായ മോളിക്യുല
ര്‍ രൂപത്തില്‍ നിലനില്‍ക്കുന്നു.

അതുകൊണ്ട് ഇതിന് കുടിവെള്ളത്തിന്റെ രുചി അല്ലെങ്കില്‍ ഗന്ധം എന്നിവയില്‍ ഒരു സ്വാധീനവുമില്ല, ഈ വെള്ളം ചര്‍മത്തിന് ജലാംശം നല്‍കുകയും വീക്കം ഇല്ലാതാക്കുകയും ചെയ്യും. രക്തചംക്രമണം, കായികക്ഷമത എന്നിവ മെച്ചപ്പെടുത്താനും ഊര്‍ജ നില പുനസ്ഥാപിക്കാനും ഇത് സഹായിക്കും. കോശങ്ങളുടെ ആരോഗ്യവുംമസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചര്‍മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

x8 ഹൈഡ്രജന്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിച്ച് സബ്-സെല്ലുലാര്‍ തലത്തില്‍ നിന്നുള്ള ആന്റി ഓക്‌സിഡന്റുകളാല്‍ ശരീരം സന്തുലിതമാകുന്ന ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് സെറിന്‍ എന്‍വിറോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ.ബാബു സുധാകര്‍ പറഞ്ഞു. പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍, വെല്‍നസ്മേഖലയില്‍ അത്യാധുനികവും നൂതനവുമായ സൊല്യൂഷനുകളുംസേവനങ്ങളും നല്‍കാനാണ്
റീന്‍ എന്‍വിറോടെക് സ്ഥാപിച്ചത്.