ബിഎല്‍ഡിസി ഫാനുകളുമായി കെന്റ്

Posted on: January 28, 2023

ന്യൂഡല്‍ഹി : പ്രമുഖ ജലശുദ്ധീകരണ ബ്രാന്‍ഡായ കെന്റ്’ ബിഎല്‍ഡിസി സാങ്കേതികവിദ്യയോടുകൂടിയ ‘കുയില്‍’ (kuhl) സീലിംഗ് ഫാനുകളുമായി വിപണിയിലെത്തി.

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഈ ഫാന്‍ വൈദ്യുതി ഉപയോഗം 65% കുറയ്ക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. കുറഞ്ഞ ശബ്ദവും കൂടുതല്‍ കാറ്റും ഇതിന്റെ പ്രത്യേകതയാണ്.

സാധാരണ ഫാനുകളെ അപേക്ഷിച്ച് ബിഎല്‍ഡിസി മോട്ടറുകള്‍ ദീര്‍ഘകാലം നിലനില്‍ക്കും. കെന്റിന്റെ ബ്രാന്‍ഡ് അംബാസഡറായ ചലച്ചിത്രതാരം ഹേമ മാലിനിയുടെ സാന്നിധ്യത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ ആണ് ഫാന്‍ വിപണിയിലിറക്കിയത്.