വാലന്റൈന്‍സ് ദിനത്തിന് മിയ ബൈ തനിഷ്‌കിന്റെ റെയര്‍ പെയര്‍ കളക്ഷന്‍

Posted on: January 28, 2023

കൊച്ചി : വാലന്റൈന്‍സ് ദിനത്തിനായി ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിയ ബൈ തനിഷ്‌ക് റെയര്‍ പെയര്‍ ശേഖരം അവതരിപ്പിച്ചു. തങ്ങളുടെ പങ്കാളികള്‍ക്കായി പ്രത്യേക ഓര്‍മകള്‍ മെനഞ്ഞെടുത്തു സ്‌നേഹം പ്രകടിപ്പിക്കുന്ന സവിശേഷ വ്യക്തികള്‍ക്കായി, നീയും ഞാനും എന്നതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഉജ്ജ്വല ആഭരണങ്ങളുടെ ശേഖരം എത്തുന്നത്.

വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ക്കു ചേര്‍ന്നു നില്‍ക്കുന്നതും പ്രണയത്തിന്റ പ്രതിധ്വനികള്‍ ഉണര്‍ത്തുന്നതുമായ ആഭരണങ്ങളാണ് മിയയുടെ റെയര്‍ പെയര്‍ ശേഖരത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്. ആഡംബരവും കുലീനത്വവും ചേര്‍ന്ന റിങുകള്‍, ഇയര്‍ റിംഗുകള്‍, പെഡന്റുകള്‍, വളകള്‍, മൂക്കുത്തികള്‍ തുടങ്ങിയവയിലായി ഡയമണ്ടുകളുടേയും ജെംസ്റ്റോണുകളുടേയും ആകര്‍ഷകമായ തെരഞ്ഞെടുപ്പുകള്‍ക്കാണ് ഈ ശേഖരം അവസരമൊരുക്കുന്നത്.

സവിശേഷമായ പ്രണയ കഥയുടെ പ്രതീകമായാണ് റെയര്‍ പെയര്‍ ശേഖരം രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മിയ ബൈ തനിഷ്‌ക് ബിസിനസ് മേധാവി ശ്യാമള രമണന്‍ പറഞ്ഞു. വ്യത്യസ്തമായ വ്യക്തിത്വങ്ങള്‍ ഉള്ളതും അവരുടെ വ്യക്തിത്വങ്ങളെ പരസ്പരം ബഹുമാനിക്കുന്നതുമായ അപൂര്‍വമായ ബന്ധത്തിനായി ഒത്തു ചേരുന്ന രണ്ടു വ്യക്തികളെ ആഘോഷിക്കുന്നതാണ് തങ്ങളുടെ ഉല്‍പന്നങ്ങള്‍. റെയര്‍ പെയര്‍ ശേഖരം ദ്വന്ദത്തിന് എങ്ങനെ ഒരു ബന്ധത്തെ സന്തുലിതമാക്കാനാവും എന്നത് ഉയര്‍ത്തിക്കാട്ടുന്നു. റെഡ് ഗാര്‍നെറ്റ് ഡയമണ്ടിനെ കൂടുതല്‍ തിളക്കമുളളതാക്കുന്നതോ ബ്ലൂ ടോപാസ് ഡയമണ്ടിന്റെ ഊഷ്മളതയ്ക്ക് കൂടുതല്‍ സൗരഭ്യമേകുന്നതോ പോലെ ഈ തലമുറ ഒരു ബന്ധത്തില്‍ ആഗ്രഹിക്കുന്ന സവിശേഷമായ സംയോജനത്തിനു വേണ്ടിയാണ് മിയ നില്‍ക്കുന്നതെന്നും ശ്യാമള രമണന്‍ പറഞ്ഞു.

3000 രൂപ മുതലുള്ള വില നിലവാരത്തില്‍ തുടങ്ങുന്ന റെയര്‍ പെയര്‍ ശേഖരം എല്ലാ തനിഷ്‌ക് ഷോറൂമുകളിലും ലഭ്യമാണ്. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ www.miabytanishq.com ലും ഇതു ലഭ്യമാണ്.