ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളുടെ വില്പ്പനാനന്തര സേവനം ശക്തമാക്കി ഓക്‌സിജന്‍

Posted on: January 27, 2023

കൊച്ചി : റീട്ടെയ്ല്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് വില്പ്പനാനന്തര സേവനം ശക്തമാക്കുന്നു. ഓക്‌സിജനില്‍ നിന്നും വാങ്ങുന്ന സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്, എല്‍ഇഡി തുടങ്ങിയ ഡി
ജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍ക്ക് ഭാവിയില്‍ സംഭവിക്കാവുന്ന കേടുപാടുകള്‍ക്കു പരിരക്ഷ നല്‍കുന്നതടക്കം വില്‍പ്പനാന്തര സേവനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഓണ്‍സൈറ്റ് ഗോയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്നതെന്ന് ഓക്‌സിജന്‍ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഷിജോ കെ. തോമ
സ്വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൊബൈല്‍ ഫോണുകള്‍, ടിവികള്‍ അടക്കമുള്ള ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍ തീയിലോ വെള്ളത്തിലോ വീണ് സംഭവിക്കാവുന്ന നഷ്ടങ്ങള്‍ കൂടി ഈ പദ്ധതിയിലൂടെ പരിഹരിക്കാന്‍ സാധിക്കും. ഉപയോഗത്തിനിടയില്‍ ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍ക്ക് സംഭവിക്കുന്നതും ഉത്പാദകര്‍ പരിരക്ഷനല്‍കാത്തതുമായ കേടുപാടുകള്‍ക്ക് പരിരക്ഷ നല്‍കണമെന്ന് ഉപയോക്താക്കള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. ഇതിന്റെ ഭാഗമായാണ് ഓണ്‍സൈറ്റ് ഗോയുമായി ചേര്‍ന്ന് ഓക്‌സിജന്റെ ഉപയോക്താക്കള്‍ക്കായി സംരക്ഷണ പദ്ധതി ആരംഭി
ക്കാന്‍ ധാരണയായത്. പദ്ധതിയിലൂടെ 30 ലക്ഷത്തിലധികം വരുന്ന ഉപയോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഓക്‌സിജന്‍ ഡിജിറ്റലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഓണ്‍സൈറ്റ് ഗോ സിആര്‍ഒ ഗൗരവ് അഗര്‍വാള്‍, സെയില്‍സ് മേധാവി മനീഷ് കുമാര്‍ എന്നിവര്‍ വ്യക്തമാക്കി.