കോസ്റ്റ കോഫി അതിന്റെ റീട്ടെയില്‍ സാന്നിധ്യം വിപുലീകരിക്കുന്നു

Posted on: January 23, 2023

ന്യൂഡല്‍ഹി : നൂതനമായ കാപ്പി അനുഭവങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ക്കുള്ള കൊക്കകോളയുടെ ഇന്ത്യയിലെ വാണിജ്യ പാനീയ വിഭാഗങ്ങളിലെ മുന്‍നിര കോഫി ബ്രാന്‍ഡായ കോസ്റ്റ കോഫി, അതിന്റെ നൂറാമത്തെ സ്റ്റോര്‍ ന്യൂഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു. ദേവയാനി ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി പങ്കാളിത്തത്തോടെ 30 നഗരങ്ങളില്‍ ശക്തമായ റീട്ടെയില്‍ സാന്നിധ്യം വിപുലീകരിക്കുന്നത്.

ബെസ്‌പോക്ക് പാനീയങ്ങളിലൂടെയും വ്യത്യസ്തമായ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലൂടെയും കാപ്പിയെ സന്തോഷകരമായ അനുഭവമാക്കി മാറ്റുന്നതിന് പേരുകേട്ട കോസ്റ്റ കോഫി ഏറ്റവും പ്രിയപ്പെട്ട കോഫി ബ്രാന്‍ഡായി മാറാന്‍ ലക്ഷ്യമിടുന്നു. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവിസ്മരണീയമായ ഒരു കോഫി അനുഭവം സൃഷ്ടിക്കുന്നതിനാണ്, കൂടാതെ രാജ്യത്തുടനീളമുള്ള കൂടുതല്‍ കാപ്പി പ്രേമികള്‍ക്ക് ഈ അനുഭവം എത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു കോസ്റ്റ കോഫിയുടെ ഇന്ത്യ & എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ജനറല്‍ മാനേജര്‍ പറഞ്ഞു.

 

TAGS: Costa Coffee |