ഹൗസ് ഓഫ് ആലപ്പാട്ടില്‍ സ്വര്‍ണം ഓഫര്‍

Posted on: January 12, 2023

കൊച്ചി : ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം നല്‍കി ഹൗസ് ഓഫ് ആലപ്പാട്ടില്‍ 916 സ്‌പെഷ്യല്‍ സ്വര്‍ണം ഓഫര്‍. ബിഐഎസ് 916 സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പവന് 2,000 രൂപ കിഴിവ്. 100% എക്‌സ്‌ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്. ഇഷ്ട വജ്രാഭരണങ്ങള്‍ ഫ്‌ളാറ്റ് 25% കിഴിവില്‍ തിരഞ്ഞടുക്കാം.

ബിഐഎസ് 916 ഹാള്‍ മാര്‍ക്ക്ഡ് സ്വര്‍ണാഭരണളങ്ങള്‍ക്ക് 3% മുതല്‍ പണിക്കൂലി. ഉപഭോക്താക്കള്‍ക്ക് ലാഭത്തില്‍ സ്വര്‍ണം വാങ്ങിക്കാന്‍ 5% മുതല്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു.

ഹാള്‍മാര്‍ക്കില്ലാത്ത പഴയതും പുതിയതുമായ 22/21, 22/20 കാരറ്റ് സ്വര്‍ണം ഹൗസ് ഓഫ് ആലപ്പാട്ടിലെ ബിഐഎസ് 916 ഹാള്‍മാര്‍ സ്വര്‍ണാഭരണമായോ വജ്രാഭരണമായോ മാറ്റി വാങ്ങാം. ഈ ഓഫറുകള്‍ക്ക് പുറമെഈ ദിവസങ്ങളില്‍ ഹൗസ് ഓഫ് ആലപ്പാട്ടില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന ആദ്യത്തെ 101 കസ്റ്റമേഴ്‌സിന് ചുരിദാര്‍ സെറ്റ് സമ്മാനമായി നല്‍കുന്നതാണ്. വിവാഹപാര്‍ട്ടികള്‍ക്ക് ഉത്പാദന വിലയില്‍ സ്വര്‍ണം ലഭിക്കുന്നതിന് പുറമേ പ്രത്യേക സമ്മാനവും നേടാം.