ഗ്രേഡ്‌കോപ്പര്‍ വയറുകളുമായി പോളിക്യാബ്

Posted on: April 2, 2022

കൊച്ചി : ഗാര്‍ഹിക വയറുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വയറുകള്‍ സ്ഥാപിക്കാനുള്ള ബോധപൂര്‍വമായ ശ്രമം കാലഘട്ടത്തിന്റെ ആവശ്യമാണ്. വ്യവസ്ഥാപരമായ മാറ്റത്തിനുപകരം, വ്യക്തിഗത തലത്തിലുള്ള മാറ്റങ്ങളുള്ള ഒരു സമീപനം സുസ്ഥിരമായ ഭാവിക്കുവേണ്ടിയുള്ള ഈ പരിശ്രമത്തില്‍ സുപ്രധാനമാണ്്.

ഭാവിയില്‍ സുരക്ഷിതവും സുസ്ഥിരവുമായ ഒരു ആവാസവ്യവസ്ഥയ്ക്കായി, ഉപഭോക്താക്കളുടെ വാങ്ങുന്ന രീതികളില്‍ കൂടുതല്‍ മാറ്റങ്ങളും പാരിസ്ഥിതികവുമായ ധാരണ ആവശ്യമാണ് എന്നത് പ്രധാനമാണ്. ഉയര്‍ന്ന കറന്റ് വാഹകശേഷിയും 99.97ശതമാനം പരിശുദ്ധിയുള്ള ഇലക്ട്രോലൈറ്റിക് ഗ്രേഡ്‌കോപ്പറിനാല്‍ നിര്‍മിച്ച വയറുകളുമായി പോളിക്യാബ്.

5ഇന്‍1 ഗ്രീന്‍ഷീല്‍ഡ് സാങ്കേതിക വിദ്യയുള്ള പോളിക്യാബ് ഗ്രീന്‍ വയര്‍ വൈദ്യുത ബില്ലില്‍കുറവുവരുത്തുകയും ഗൃഹോപകരണങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും പ്രധാനം ചെയ്യുന്നു. അഗ്നിസുരക്ഷ, ഊര്‍ജ്ജകാര്യക്ഷമത, ഷോക്ക് പ്രൊട്ടക്ഷന്‍, ദൈര്‍ഘ്യമേറിയ പ്രവര്‍ത്ത ആയുസ് എന്നിവ വാഗ്ദാനം ചെയ്യുന്നതായി പോളിക്യാബ് ഇന്ത്യ റീട്ടെയില്‍ വയേര്‍സ് ആന്‍ഡ് സ്വിച്ച്ഗിയേഴ്‌സ് പ്രസിഡന്റ് ഗുല്‍ഷന്‍കുമാര്‍ പറഞ്ഞു.

TAGS: Polycab |