ഏറ്റവും പുതിയ ഡിസൈനുകളുമായി പ്ലാറ്റിനം ഇവാര

Posted on: December 28, 2021

തിരുവനന്തപുരം : മുന്‍നിര ആഭരണ നിര്‍മാതാക്കളായ പ്ലാറ്റിനം ഇവാര അവരുടെ ഏറ്റവും പുതിയ പ്ലാറ്റിനം ഡിസൈനുകള്‍ ലോഞ്ച് ചെയ്തു. വൈവിധ്യമാര്‍ന്ന സെലെസ്റ്റിയല്‍ – ഇന്‍സ്‌പെയര്‍ഡ് ശേഖരമാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. നെക്ലേസുകള്‍, വള, മോതിരം, കമ്മല്‍ തുടങ്ങിയവയിലെല്ലാം തന്നെ സെലെസ്റ്റിയല്‍ പ്രമേയത്തെ ഇഴ ചേര്‍ത്തിട്ടുണ്ട്.

സങ്കീര്‍ണ്ണമായ ലാറ്റിസ് ‘വിന്‍ഡോകളും’ വജ്രം പതിച്ച ഉള്‍വശവും ഉള്ള ആകര്‍ഷകമായ കമ്മലുകളാണ് സെലെസ്റ്റിയല്‍ കളക്ഷനില്‍ ഏറെ ശ്രദ്ധേയമായ ഒരു മോഡല്‍. നക്ഷത്രത്തിളക്കമുള്ള മോതിരവും റോസ് ഗോള്‍ഡ് വശങ്ങളുള്ള ബ്രേസ്ലെറ്റുമാണ് മറ്റു ചില വ്യത്യസ്തമായ ഡിസൈനുകള്‍. ആകര്‍ഷകമായ പാറ്റേണുകളാണ് സെലസ്റ്റിയാല്‍ കളക്ഷന്റെ പ്രത്യേകത.യുവതികളെ പ്രത്യേകിച്ച് സ്ത്രീത്വത്തെ ആഘോഷം ആക്കുന്നവരെ പ്രതിനിധാനം ചെയ്യുന്നതാണ് അവയെല്ലാം. സ്ത്രീകള്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ദൃഢനിശ്ചയത്തോടെ മുന്നേറുന്നതിനെ ആശ്ലേഷിക്കുന്നതാണ് മൊബിയസ് ലൂപ്സ്, ഗ്രോവ്സ് എന്നീ പാറ്റേണുകള്‍. സ്‌കാറ്ററിംഗ്, സ്പ്ലിന്ററിംഗ്, എക്‌സ്പാന്‍സിവ് പാറ്റേണുകള്‍ സ്ത്രീകള്‍ അവരുടെ വ്യക്തിത്വത്തെ വിട്ടു വീഴ്ചയില്ലാതെ മുറുകെ പിടിക്കുന്നതിനെ സൂചിപ്പിക്കുന്നു. ദി ഇന്ററപ്റ്റഡ് ഫോംസ്, ഫ്‌ലൂയിഡ് ഡയമന്‍ഷന്‍സ്, സ്പേഷ്യല്‍ എലമന്റ്‌സ് എന്നിവ സ്ത്രീകള്‍ക്ക് അവരുടെ കഴിവുകളിലുള്ള വിശ്വാസത്തേയും മുന്നിലുള്ള അനന്തമായ സാധ്യതകളേയും അര്‍ത്ഥമാക്കുന്നു.

സ്ത്രീകളെ അവരുടെ വ്യക്തിത്വത്വവും പ്രവര്‍ത്തനങ്ങളും കൂടുതല്‍ സൗന്ദര്യം ഉള്ളവര്‍ ആകുന്നു. അവരെ ഒരു ലോഹത്തോട് വിശേഷിപ്പിക്കാന്‍ പറഞ്ഞാല്‍ അതിന് പ്ലാറ്റിനം തന്നെയാകും ഏറ്റവും ഉചിതം.

സ്വര്‍ണ്ണത്തേക്കാള്‍ 30 മടങ്ങ് അപൂര്‍വ്വമാണ് പ്ലാറ്റിനം, ഇതിന്റെ തിളക്കം ഒരു കാലത്തും നഷ്ടപ്പെടുന്നില്ല. പ്രതിരോധശേഷി, കരുത്ത്, ദൃഢത, അപൂര്‍വത എന്നിവയെല്ലാം പ്ലാറ്റ്നത്തിന്റെ സവിശേഷതകളാണ്. സ്ത്രീത്വത്തെ ആഘോഷം ആക്കുന്നവര്‍ ആഭരണങ്ങള്‍ ധരിക്കാന്‍ ആഗ്രഹിച്ചാല്‍ പ്ലാറ്റിനത്തേക്കാള്‍ ഉദാത്തമായ ലോഹം മറ്റൊന്നില്ല എന്നതാണ് യഥാര്‍ഥ്യം. 95 ശതമാനം പരിശുദ്ധിയാണ് പ്ലാറ്റിനത്തിന്റെ മറ്റൊരു പ്രത്യേകത.

 

TAGS: Platinum Evara |