ഗോദ്‌റെജ് അപ്ലയന്‍സസിന്റെ ഇയോണ്‍ ഡിഷ്വാഷറുകള്‍ വിപണിയില്‍

Posted on: August 14, 2021

കൊച്ചി : ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സ് ഗ്രൂപ്പില്‍പ്പെട്ട ഗോദ്‌റെജ് അപ്ലയന്‍സസ് ‘ഇയോണ്‍ ഡിഷ്വാഷര്‍’ ശ്രേണിയുമായി ഇന്ത്യന്‍ ഡിഷ്വാഷര്‍ വിപണിയില്‍ പ്രവേശിച്ചു.

സ്റ്റീം വാഷ്, ആന്ററീ ജേം യുവി അയോണ്‍ ടെക്‌നോളജി, ടര്‍ബോ ഡ്രൈയിംഗ് തുടങ്ങിയ സവിശേഷതകളോടെ എത്തിയിട്ടുള്ള ഇയോണ്‍ ഡിഷ്വാഷറിന്റെ വില 37900 രൂപ മുതലാണ്. മൂന്നു വകഭേദങ്ങളില്‍ ലഭിക്കുന്ന ഇയോണ്‍ ഡിഷ്വാഷറിന് രണ്ടു വര്‍ഷത്തെ സമഗ്ര വാറന്റിയും നല്‍കുന്നു. സ്റ്റെയിന്‍ലെസ്-സ്റ്റീലിലുള്ള അകത്തള വാതിലും ട്യൂബും ഉയര്‍ന്ന ഈട് ഉറപ്പുനല്കുന്നു.

പകര്‍ച്ചവ്യാധിയുടെ വരവ് ഉപഭോക്താക്കളെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും നഗരങ്ങളിലുള്ള ഉപഭോക്താക്കളെ. ഈ പശ്ചാത്തിലത്തിലാണ് ആരോഗ്യം, സൗകര്യം, കാര്യക്ഷമത എന്നിവയിലൂന്നി ഗോദ്‌റെജ് ഇയോണ്‍ ഡിഷ്വാഷര്‍ വിപണിയിലെത്തിക്കുന്നത്, പുതിയ ശ്രേണി ഡിഷ്വാഷര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചുകൊണ്ട് ഗോദ്‌റെജ് അപ്ലയന്‌സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു.

ഇന്ത്യന്‍ അടുക്കളയ്ക്കും ഇന്ത്യന്‍ പാചകത്തിനും ഏറ്റവും യോജിച്ച ഡിഷ്വാഷ് ശ്രേണിയുമായി എത്തിയിട്ടുള്ള ഗോദ്‌റെജ് അപ്ലയന്‍സസ് ഈ സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനം വിപണി വിഹിതം ലക്ഷ്യമിടുന്നുവെന്ന് ഗോദ്‌റെജ് അപ്ലയന്‍സസസിന്റെ ഡിഷ്വാഷേഴ്‌സ് പ്രൊഡക്റ്റ് ഗ്രൂപ്പ് ഹെഡ് രജീന്ദര്‍കോള്‍ പറഞ്ഞു. ഇന്ത്യയിലെ ഡിഷ്വാഷര്‍ മേഖല പ്രാരംഭഘട്ടത്തിലാണ്. എന്നാല്‍ കോവിഡ്-19 ന്റെ വരവ് കൂടുതല്‍ വ്യക്തിഗത ശുചിത്വവും സൗകര്യവും ആവശ്യപ്പെടുന്നു. അത് ഈ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള അവബോധവും വര്‍ധിപ്പിച്ചുവെന്നു മാത്രമല്ല, ആവശ്യകതയും ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഡിഷ്വാഷര്‍ വിപണിയുടെ വലുപ്പം 2026-ഓടെ 667 കോടി രൂപയ്ക്കു മുകളിലെത്തുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വലിയ പ്രഷര്‍ കുക്കറുകള്‍, കടായികള്‍, ചട്ടികള്‍, തവകള്‍, സാധാരണ ഇന്ത്യന്‍ പാചക പാത്രങ്ങള്‍ എന്നിവയുള്‍പ്പെടെ 91 പാത്രങ്ങളും കട്ട്‌ലറികളും ഒരുമിച്ചു കഴുകാന്‍ ഡിഷ്വാഷറില്‍ സാധിക്കുന്നു. ഇതിനുയോജിച്ച വിധത്തില്‍ 12, 13 സ്ഥലങ്ങള്‍ ക്രമീകരിക്കുവാന്‍ ഇതില്‍ സൗകര്യമുണ്ട്. വിലകൂടിയ ഡിന്നര്‍ സെറ്റുകള്‍ മുതല്‍ അതിലോലമായ കപ്പുകളും ഗ്ലാസുകളും സുരക്ഷിതമായി കഴുകാം. ടെഫ്‌ലോണ്‍ നോണ്-സ്റ്റിക്ക് കുക്ക്വെയര്‍ സെറാമിക്, മെലാമൈന്‍, സിലിക്കണ്‍, പ്ലാസ്റ്റിക് വേര്‍ എന്നിവയും സുരക്ഷിതമായി കഴുകുവാന് സാധിക്കും.

ഊര്‍ജം, വെള്ളം എന്നിവ ലാഭിക്കുന്നതിനുള്ള ഇക്കോ മോഡ് ഇയോണ്‍ ഡിഷ്വാഷറിന്റെ മറ്റൊരു സവിശേഷത. ഒമ്പതു ലിറ്റര്‍ വെള്ളത്തില്‍ പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കാം.

എത്ര കഠിനമായ ഭക്ഷണാവശിഷ്ടങ്ങളും മാറ്റി വൃത്തിയാക്കുന്ന സ്റ്റീം വാഷ് ടെക്‌നോളജി, അണുവിമുക്തമാക്കുന്ന യുവി ടെക്‌നോളജി, ദുര്‍ഗന്ധം നീക്കിക്കളയുന്ന അയണൈസര്‍ ടെക്‌നോളജി, സ്മാര്‍ട്ട് വാഷ് ടെക്‌നോളജി, ഡയറക്ട് വാഷ് ഫംഗ്ഷന്‍, ട്രിപ്പിള്‍ വാഷ് ഫംഗ്ഷന്‍, പ്രത്യേക ടര്‍ബോ ഡ്രൈയിംഗ് ടെക്‌നോളജി, 65 ഡിഗ്രി ചൂടുവെള്ളത്തില്‍ വരെ കഴുകാവുന്ന വാഷിംഗ് പ്രോഗ്രാമര്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ഗോദ്‌റെജ് ഇയോണ്‍ ഡിഷ്വാഷറുകള്‍ എത്തുന്നത്. ഓട്ടോ ഡോര്‍ ഓപ്പണ്‍ ഫീച്ചര്‍, ബിഎല്‍ഡിസി ഇന്‍വേര്‍ട്ടര്‍ ടെക്‌നോളജി, ഉയര്‍ന്ന എനര്‍ജി റേറ്റിംഗ് തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്.