കൂടുതല്‍ ഇളവുകളും ഓഫറുമായി ടിസിഎല്‍

Posted on: November 21, 2020

മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയായ, ടിസിഎല്‍ ഇലക്ട്രോണിക്സ്, വമ്പന്‍ ഡീലുകളും ഓഫറുകളും പ്രഖ്യാപിച്ചു. പുതിയ ടിവികള്‍ക്കും സ്മാര്‍ട്ട് ഹോം ഉത്പന്നങ്ങള്‍ക്കും ഡിസ്‌കൗണ്ട് ഉള്‍പ്പെടെ ഉള്ള ആനുകൂല്യങ്ങള്‍ ഉണ്ട്.

ഇന്ത്യയിലെ വലിയ രണ്ടാമത്തെ ടെലിവിഷന്‍ ബ്രാന്‍ഡാണ് ടിസിഎല്‍ ഷോപ്പിംഗ് അനുഭവങ്ങള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കാന്‍ 2199 രൂപ നല്‍കി എസി വാങ്ങാം. ബജാജ് ഫിന്‍കാര്‍ഡിന്റെ സുഗമമായ ഇഎംഐ ഓപ്ഷനുമുണ്ട്.

ടിസിഎല്‍-ന്റെ സ്മാര്‍ട്ട് ഹോം ഉത്പന്നങ്ങള്‍ക്കായി ഒരു ഇന്‍- ഹൗസ് ഓണ്‍ലൈന്‍ സ്റ്റോറും ആരംഭിച്ചിട്ടുണ്ട്. ടിസിഎല്‍ എ 1 അള്‍ട്രാ- ഇന്‍വര്‍ട്ടര്‍ എസി, ടൈറ്റന്‍ ഗോള്‍ഡ് ഇവാപ്പൊറേറ്ററും കണ്ടന്‍സറും ചേര്‍ന്നതാണ്. സില്‍വര്‍ അയണ്‍ ഫില്‍റ്റര്‍ ബാക്ടീരിയകളെ നീക്കം ചെയ്ത് മുറിയില്‍ ശുദ്ധവായു നിറയ്ക്കുന്നു.

ആര്‍ 32 പരിസ്ഥിതി സൗഹൃദ റഫ്രിജറന്റ്, ഡിജിറ്റല്‍ ടെംപറേറ്റര്‍ ഡിസ്പ്ലേ, 100 ശതമാനം കോപ്പര്‍ ട്യൂബിംഗ്, മുറിയില്‍ മുഴുവന്‍ ഒരേ അളവിലുള്ള കൂളിംഗ് പ്രദാനം ചെയ്യുന്ന 4 വേ എയര്‍ ഫ്ളോ എന്നിവയും എസിയുടെ പ്രത്യേകതയാണ്.

ടിസിഎല്‍ ടിവികളുടെ വിപുലമായ ശേഖരവും ഓണ്‍ലൈന്‍ സ്റ്റോറിലും ലഭ്യമാണ്. ഡോള്‍ബി എച്ച്ഡിആര്‍ വിഷന്‍, ക്വാണ്ടം ഡോട്ട് ഡിസ്പ്ലേ, 4 കെയു എച്ച്ഡി, എച്ച്ഡി ആര്‍ 10, ഹാന്‍ഡ് ഫ്രീ വോയിസ് കണ്‍ട്രോള്‍, എവണ്‍ x എല്‍ഒടി എന്നീ മുന്‍നിര സാങ്കേതിക വിദ്യകളും ടിസിഎല്‍ ടിവികളുടെ പ്രത്യേകതകളാണ്.

അമിത വിലയുടെ ഭാരം ഇല്ലാതെ ഉപഭോക്താവിന് പുതിയ സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കാന്‍ കമ്പനി പ്രതിബദ്ധമാണെന്ന് ടിസിഎല്‍ ഇന്ത്യന്‍ ജനറല്‍ മാനേജര്‍ മൈക് ചെന്‍ പറഞ്ഞു. ടിവികള്‍, ഓഡിയോ, സ്മാര്‍ട്ട് ഹോം ഉത്പന്നങ്ങള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.

 

TAGS: TCL |